+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

മസ്‌കിറ്റ് (ഡാളസ്): ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ ഇന്ന് കാണുന്ന പരാജയത്തിന് കാരണമെന്ന് മര്‍ത്തോമാ സഭയിലെ മുന്‍ വികാരി ജനറാള്‍ റവ. ഡോ. ചെറിയാന്‍ തോമസ് അഭിപ്രായപ്പെട്ടു. ഡാളസ് സെന്റ് പോള
ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്
മസ്‌കിറ്റ് (ഡാളസ്): ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ ഇന്ന് കാണുന്ന പരാജയത്തിന് കാരണമെന്ന് മര്‍ത്തോമാ സഭയിലെ മുന്‍ വികാരി ജനറാള്‍ റവ. ഡോ. ചെറിയാന്‍ തോമസ് അഭിപ്രായപ്പെട്ടു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മുപ്പത്തിമൂന്നാമത് വാര്‍ഷിക കണ്‍വന്‍ഷന്റെ പ്രാരംഭദിനം ശനിയാഴ്ച വൈകിട്ട് (ജൂലൈ 30) 'മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തെ' ആസ്പദമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു അച്ചന്‍. വിശുദ്ധനായ ദൈവത്തോട് പ്രാര്‍ഥിക്കുമ്പോള്‍ ജീവിതത്തില്‍ നാം വിശുദ്ധി പാലിക്കേണ്ടതാണെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

സമൂഹത്തില്‍ വിശുദ്ധ ജീവിതം നയിക്കുവാന്‍ ബാധ്യസ്ഥരായ വിശ്വാസികള്‍ എന്നഭിമാനിക്കുന്നവര്‍ പോലും സഞ്ചരിക്കുന്നത് അവിശുദ്ധ പാതയിലൂടെയാണ്.

പ്രാരംഭദിനം ചര്‍ച്ച ഗായക സംഘത്തിന്‍റെ ഗാനങ്ങളോടെയാണ് യോഗം ആരംഭിച്ചത്. എംസി അലക്‌സാണ്ടര്‍ മധ്യസ്ഥ പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. ഇടവക സെക്രട്ടറി ഈശോ തോമസ് മുഖ്യ പ്രാസംഗീകനായ അച്ചനെ പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. വികാരി റവ. തോമസ് മാത്യു ആമുഖ പ്രസംഗം നടത്തി. അച്ചന്റെ പ്രാര്‍ഥനക്കും, ആശീര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍