+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദി കലാസംഘം ഈദ് സംഗമം നടത്തി

റിയാദ്: സൗദി അറേബ്യയിലെ കലാകാരുടെ സംഘടനയായ സൗദി കലാ സംഘം ഈദ് സംഗമവും സംഘടനയുടെ പ്രവർത്തനോദ്‌ഘാടനവും നടത്തി. ബത്ത റമാദ് ഹോട്ടലിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്
സൗദി കലാസംഘം ഈദ് സംഗമം നടത്തി
റിയാദ്: സൗദി അറേബ്യയിലെ കലാകാരുടെ സംഘടനയായ സൗദി കലാ സംഘം ഈദ് സംഗമവും സംഘടനയുടെ പ്രവർത്തനോദ്‌ഘാടനവും നടത്തി. ബത്ത റമാദ് ഹോട്ടലിൽ വെച്ച്
കോവിഡ് പ്രോട്ടോകോൾ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ ജിദ്ദ ,തബൂക്ക് ജിസാൻ, അൽ ഖസീം, ദമാം, റിയാദ് എന്നിവടങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾ പങ്കെടുത്തു.

സൗദിയിലെ കലാകാരന്മാരുടെ കൂട്ടായ്‌മയാണ്‌ സൗദി കലാ സംഘം. പ്രാർത്ഥനഗാനത്തോടെ ആരംഭിച്ച പരിപാടി, മനോഹരമായ പാട്ടുകളും ഡാൻസും മറ്റു കലാപരിപാടികളുമായി ഏറെ ആകർഷകമായ വിരുന്നായി. ചടങ്ങ് പ്രമുഖ ജീവകാരുണ്യപ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ശിഹാബ് കൊട്ടുകാട്‌ ഉദ്‌ഘാടനം ചെയ്തു.

അറിയപ്പെടാതെ പോകുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ആൽബം ചലഞ്ചിന്റെ സ്വിച്ച് ഓൺ കർമ്മം ഡോ. രാമചന്ദ്രൻ നിർവ്വഹിച്ചു. ജയൻ കൊടുങ്ങല്ലൂർ, റാഫി കൊയിലാണ്ടി, നാസർ ലെയ്‌സ്, ഹസ്സൻ കൊണ്ടോട്ടി, ഷാനവാസ് മുനമ്പത്ത് എന്നിവർ ആശംസകൾ നേർന്നു. അബിജോയി, പ്രോഗ്രാം കോഡിനേറ്റർ തങ്കച്ചൻ വർഗ്ഗീസ്, ഷബാന അൻഷാദ്, ഷെമീർ കല്ലിങ്കൽ, അൽത്താഫ് കാലിക്കറ്റ്, അൻഷാദ് ഫിലിം ക്രാഫ്റ്റ്, രാജേഷ് ഗോപാൽ എന്നിവർ നേതൃത്വം നൽകി. സൗദി അറേബ്യയിൽ എസ്.കെ. എസ്സിന്റെ ബാനറിൽ മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.

ന്‍റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ