കുവൈറ്റ് സിറ്റി : കുവൈറ്റ് അംഗീകൃത വാക്സിൻ സ്വീകരിച്ച ഇന്ത്യൻ പ്രവാസികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ ട്രാൻസിറ്റ് രാജ്യങ്ങൾ വഴി കുവൈറ്റിൽ പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എഞ്ചിനീയർ യൂസഫ് സുലൈമാൻ അൽ ഫൗസാൻ വ്യക്തമാക്കി.
ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈറ്റ് മൊബൈൽ ഐഡിയിലോ ഗ്രീൻ കളർ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവീസ് അനുവദിക്കില്ലെന്ന് നേരത്തെ ഡിജിസിഎ അറിയിച്ചിരുന്നു.
അതേസമയം ഇന്ത്യക്കാർക്ക് മറ്റ് രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് ഫ്ളൈറ്റ് വഴി കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കും. ഇത്തരക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ ടെസ്റ്റും സാധുവായ താമസ രേഖയും ഉണ്ടായിരിക്കണം. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനം ആരംഭിക്കുന്നതിനെ കുറിച്ച് സിവിൽ ഏവിയേഷൻ അധികൃതർ ചർച്ചകൾ നടത്തുകയാണെന്നും ഇത് സംബന്ധമായി ഉടൻ തീരുമാനമുണ്ടാകുമെന്നും യൂസഫ് സുലൈമാൻ അൽ ഫൂസാൻ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ