ഓസ്റ്റിൻ: ബിസിനസ് സ്ഥാപനങ്ങൾ സന്ദർശിക്കുന്നവർ മാസ്ക്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാൽ 1000 ഡോളർ വരെ പിഴ ചുമത്തുമെന്ന് ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട്. വ്യാഴാഴ്ച ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ഗവർണറുടെ മുന്നറിയിപ്പ്. സർക്കാർ ഏജൻസികൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നതും മാസ്ക് ധരിക്കാതെ വരുന്നവർക്ക് പ്രവേശനം നിഷേധിക്കുന്നതും പുതിയ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്.
പൊതു സ്വകാര്യ സ്ഥാപനങ്ങൾ ഗവണ്മെന്റ് ഫണ്ട് സ്വീകരിക്കുന്നുണ്ടെങ്കിൽ അവർക്കും ഈ നിയമം ബാധകമാണെന്ന് ഉത്തരവിൽ ചൂണ്ടികാട്ടി. കോവിഡ് 19 വ്യാപനം തടയുന്നതിന് ടെക്സസ് ജനങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് അറിയാമെന്നും, അവർ അത് സ്വയം പ്രാവർത്തികമാക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.
ടെക്സസിൽ കഴിഞ്ഞ മാസം കുറഞ്ഞു വന്നിരുന്ന രോഗവ്യാപനം ഈയാഴ്ചകളിൽ ചെറുതായി വർധിച്ചു വരുന്നുവെന്നതാണ് വിവിധ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
റിപ്പോർട്ട്: പി.പി. ചെറിയാൻ