മസ്കീറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് 33-ാമത ്വാർഷിക കണ്വൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് ഒന്നു വരെ ബാർണ്നീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് മാർതോമ ചർച്ചിൽ നടക്കുന്നതാണ്.
വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30നും, ഓഗസ്റ്റ് 1നു വൈകിട്ട് 4നുമായിരിക്കും കണ്വൻഷൻ ആരംഭിക്കുകയെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. മാർത്തോമ സഭയിലെ സീനിയർ പട്ടക്കാരൻ വെരി റവ. ഡോ. ചെറിയാൻ തോമസാണ് വചനശുശ്രുഷ നിർവഹിക്കുന്നത്. യൂട്യൂബ് ചാനലിലും തത്സമയം കാണാവുന്നതാണ്. കണ്വൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ തോമസ് മാത്യു സെക്രട്ടറി ഈശോ തോമസ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ