കുവൈറ്റ് സിറ്റി : കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹമദ് അൽ ജാബർ സബയെ ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസ് സന്ദർശിച്ചു. ഹൃസ്വ സന്ദർശിത്തിനായെത്തിയ ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസിനേയും സംഘത്തേയും ബയാൻ പാലസിൽ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ സ്വീകരിച്ചു.
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം പൊതുജനാരോഗ്യ രംഗത്ത് രാജ്യം നൽകുന്ന പ്രാധാന്യം മഹത്തരമാണെന്ന് പറഞ്ഞു. മറ്റു രാജ്യങ്ങൾക്കു മാതൃകയാക്കാവുന്ന രാജ്യമാണ് കുവൈറ്റെന്നും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് പരിപൂർണ സുരക്ഷ ഉറപ്പു നൽകുന്ന കുവൈറ്റ് ഭരണനേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സൗജന്യ വാക്സിൻ ലഭ്യമാക്കുകയും കോവിഡ് പ്രതിരോധത്തിന് രാജ്യം നൽകിയ പ്രാധാന്യം ശ്രദ്ധേയമാണെന്നും ഡോ. ടെഡ്രോസ് ഗെബ്രിയേസ് കൂട്ടിച്ചേർത്തു. ഡബ്ല്യുഎച്ച്ഒക്ക് കുവൈറ്റ് നൽകുന്ന പിന്തുണക്ക് കുവൈറ്റ് അമീറിനോടും രാജ്യത്തെ ജനങ്ങളോടും നന്ദി പ്രകാശിപ്പിച്ചു. സ്വീകരണത്തിൽ അമിരി ദിവാൻ മേധാവി ഷെയ്ഖ് മുബാറക് ഫൈസൽ സൗദ് അൽ സബ, അമീരി ദിവാൻ അഫയേഴ്സ് ഡെപ്യൂട്ടി മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ അബ്ദുല്ല അൽ മുബാറക് അൽ സബ, അമിരി ദിവാൻ അണ്ടർസെക്രട്ടറി, അമാസ് ഓഫീസ് ഡയറക്ടർ അഹ്മദ് അൽ ഫഹ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ