കുവൈറ്റ്: കോവിഡ് മഹാമാരിമൂലം ദുരിതമനുഭവിക്കുന്ന സമൂഹത്തിനു വലിയ ആശ്വാസമാണ് കുടുംബ വർഷാചരണത്തോടനുബന്ധിച്ചു അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് പാലാരൂപതയിലെ നാലും അതിലധികവും കുട്ടികളുള്ള കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച ആശ്വാസ പദ്ധതികളെന്ന് എസ്എംസിഎ കുവൈറ്റ് വിലയിരുത്തി. എസ്എംസിഎ കുവൈറ്റിന്റെ കേന്ദ്ര ഭരണസമിതിയിൽ ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ അവതരിപ്പിച്ച പ്രത്യേകപ്രമേയത്തിലാണ് അഭിപ്രായപ്പെട്ടത്.
സഭാംഗങ്ങളുടെ നേരെ സഭാസ്ഥാപങ്ങളും പിതാന്മാക്കരും കരുതലിന്റെ കരം നീട്ടുന്നത് തങ്ങളുടെ അജണ്ടക്ക് തടസമാണെന്ന് മനസിലാക്കിയ കുറെ തൽപരകക്ഷികൾ മാധ്യമങ്ങളിലൂടെ നടത്തുന്ന ഈ ആക്രമണം കൊണ്ട് അവർക്കു നേട്ടമുണ്ടാകാൻ പോകുന്നില്ല എന്നുമാത്രമല്ല ആരുടേയും ഗുഡ്ബുക്ക് എൻട്രി ഇക്കാര്യത്തിൽ സഭക്ക് ആവശ്യവുമില്ല എന്ന് പ്രമേയം അടിവരയിടുന്നു. സമയോചിതമായ തീരുമാനങ്ങളെടുക്കുകയും അവ വളരെ വ്യക്തമായി പ്രഖ്യാപിക്കുകയും മാധ്യമ ആക്രമണത്തെ അവഗണിച്ചുകൊണ്ട് നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്ത അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് നൽകിയ മാതൃകയെ എസ്എംസിഎ അഭിനന്ദിക്കുകയും പ്രാർഥനയും പിന്തുണയും നൽകി ഒപ്പം നിൽക്കുകയും ചെയ്യുന്നു.
പ്രമേയത്തെ പിന്തുണച്ചുകൊണ്ട് പ്രസിഡന്റ് ബിജോയ് പാലാകുന്നേൽ, ട്രഷറർ സാലു പീറ്റർ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഐക കണ്ഠമായി പ്രമേയം അംഗീകരിക്കുകയും ഈ രംഗത്ത് മറ്റു രൂപതകളും നൽകുന്ന സേവന ങ്ങളെയും കൂടുതൽ പ്രോത്സാഹിപ്പിക്കുവാനും അവ ജനങ്ങളിൽ എത്തിക്കുവാനും എസ്എംസിഎ കുവൈറ്റ് തീരുമാനിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ