+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡെ​ൽ​റ്റ വ​ക​ഭേ​ദ വ്യാ​പ​നം; നി​ല​വി​ലു​ള്ള യാ​ത്രാ നി​യ​ന്ത്ര​ണം യു​എ​സ് തു​ട​രും

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡെ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക​യി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് വ
ഡെ​ൽ​റ്റ വ​ക​ഭേ​ദ വ്യാ​പ​നം; നി​ല​വി​ലു​ള്ള യാ​ത്രാ നി​യ​ന്ത്ര​ണം യു​എ​സ് തു​ട​രും
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡെ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക​യി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച വി​ളി​ച്ചു ചേ​ർ​ത്ത സീ​നി​യ​ർ ല​വ​ൽ വൈ​റ്റ് ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച​യാ​ണ് വൈ​റ്റ് ഹൗ​സ് പു​റ​ത്തു​വി​ട്ട​ത്.

2020 മു​ത​ൽ നി​ല​വി​ൽ വ​ന്ന യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ത​ൽ​ക്കാ​ലം പി​ൻ​വ​ലി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. അ​മേ​രി​ക്ക​യി​ലും, മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും ഡെ​ൽ​റ്റാ വേ​രി​യ​ന്‍റി​ന്‍റെ വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്നു. പ്ര​ത്യേ​കി​ച്ചു വാ​ക്സി​നേ​റ്റ് ചെ​യ്യാ​ത്ത​വ​രി​ലാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ ഇ​തു വ​ർ​ധി​ക്കു​ന്ന​തി​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വൈ​റ്റ് ഹൗ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ജെ​ൻ​സാ​ക്കി അ​റി​യി​ച്ചു.

യു​എ​സ് പൗ​ര​ന്മാര​ല്ലാ​ത്ത യാ​ത്ര​ക്കാ​ർ​ക്ക് യു​കെ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ചൈ​ന, ഇ​ന്ത്യ, സൗ​ത്ത് ആ​ഫ്രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ നാ​ലു​ദി​വ​സം മു​ന്പ് യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്നും മെ​യ് മാ​സം മു​ത​ൽ ത​ന്നെ യു​എ​സ് പൗ​രന്മാ​ര​ല്ലാ​ത്ത​വ​ർ​ക്ക് യാ​ത്രാ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

യു​എ​സ് സെ​ന്‍റേഴ്സ് ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ ഡ​യ​റ​ക്ട​ർ റോ​ഷ്ലി വ​ല​ൻ​സ്ക്കി വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ഡെ​ൽ​റ്റാ വേ​രി​യ​ന്‍റി​ന്‍റെ വ്യാ​പ​നം മു​ൻ ആ​ഴ്ച​യേ​ക്കാ​ൾ അ​മേ​രി​ക്ക​യി​ൽ 53 ശ​ത​മാ​നം വ​ർ​ധി​ച്ചു​വ​ന്നെ​ന്ന് ചൂ​ണ്ടി​കാ​ണി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്ന യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്ന് പി​ൻ​വ​ലി​ക്കു​മെ​ന്ന​തി​ന് വൈ​റ്റ് ഹൗ​സ് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ