കുവൈറ്റ് സിറ്റി: മലയാളികൾ അടക്കമുള്ള പ്രവാസികൾ ഏറെ തിങ്ങി താമസിക്കുന്ന അബാസിയയിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചു. പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി തുടങ്ങുന്നതോടെ പ്രതിരോധ കുത്തിവയ്പ്പ് കാന്പയിന്റെ വേഗത വർധിപ്പിക്കുവാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കുവാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നു.
രാജ്യത്തെ ഒരു വാക്സിനേഷൻ സെന്ററിൽനിന്ന് പ്രതിദിനം ശരാശരി 1000 പേർക്ക് വാക്സീൻ നൽകുന്നുവെന്നാണ് കണക്ക്.ഡ്രൈവ് ഇൻ വാക്സിൻ കേന്ദ്രമായി തുറന്ന ഷെയ്ഖ് ജാബർ പാലത്തിലെ വാക്സിനേഷൻ സെന്ററിൽ നിന്ന് പ്രതിദിനം 5000 മുതൽ 6000 പേർ വരെ വാക്സീൻ കുത്തിവയ്പ് നൽകുന്നതായും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ