ദുബായ്: ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി മണ്ഡലത്തിൽ നിന്നുമുള്ള കെ എംസിസി യുടെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളെയും പഞ്ചായത്ത്- മുൻസിപ്പൽ കമ്മിറ്റിയിലെ ഭാരവാഹികളെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രവാസലോക പരിണാമം, അത്യാഹിത സേവനങ്ങൾ എന്നി വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പഠനബോധന ക്ലാസ് The Wave വെള്ളിയാഴ്ച വൈകുന്നേരം ദുബായ് കെഎംസിസി ആസ്ഥാനത്ത് നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നിശ്ചിത അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുക.
പരിപാടിയുടെ ഉദ്ഘടനം യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര നിർവഹിക്കും. പരിപാടിയിൽ പ്രവാസ ലോക പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി യുഎഇ കെ എംസിസി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ മുഖ്യപ്രഭാഷണം നടത്തും.
ദുബായ് കെ എം സി സി നടത്തുന്ന അത്യാഹിത സേവനങ്ങൾ എന്ന വിഷയത്തെ കുറിച്ച് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഡിസീസ്ഡ് കെയർ ജനറൽ കണ്വീനർ ഇബ്രാഹിം ബെരിക്ക അവതരണം നടത്തും.
പരിപാടിയിൽ യു എ ഇ കെ എം സി സി ട്രഷറർ നിസാർ തളങ്കര, ദുബൈ കഐംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഹനീഫ് ചെർക്കള, സംസ്ഥാന ഓർഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറി ഇബ്രാഹിം ഖലീൽ, ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ തുടങ്ങിയ നേതാക്കളും പങ്കെടുക്കുമെന്ന് ദുബായ് കെ എംസി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ആക്ടിങ് ജനറൽ സെക്രട്ടറി സിദ്ദിക്ക് ചൗക്കി, ട്രഷർ സത്താർ ആലംപാടി എന്നിവർ അറിയിച്ചു.