അബുദാബി: വിശ്വസാഹിത്യകാരി കമലാ സുരയ്യയുടെ പന്ത്രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ശക്തി തിയറ്റേഴ്സ് അബുദാബി സംഘടിപ്പിച്ച കമലാ സുരയ്യ കവിതാ ചിത്ര രചന മത്സര വിജയികളെ പ്രഖ്യാപിച്ചു.കവിതാ രചനാ മത്സരത്തിൽ മലപ്പുറം ഹാജിയാർ പള്ളി സ്വദേശിനി ഷിഫാന സലീമും ചിത്ര രചന മത്സരത്തിൽ എറണാംകുളം പൊതനിക്കാട് സെന്റ് മേരീസ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ബി. കൃഷ്ണയും ഒന്നാം സമ്മാനാർഹരായി.
കമല സുരയ്യയെ വിഷയമാക്കിയാണ് കവിതാ രചന മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ സുനിൽ മാടന്പി (അബുദാബി) രണ്ടാം സ്ഥാനവും ഹുസ്ന റാഫി (അബുദാബി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കവികൾ പി. ശിവപ്രസാദ്, രാജേഷ് അത്തിക്കയം, സോണിയ ഷിനോയ് എന്നിവരായിരുന്നു വിധികർത്താക്കൾ.
ചിത്ര രചന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ പത്തനംതിട്ട അടൂർ ആൾ സൈന്റ്സ് പബ്ലിക് സ്കൂളിലെ ആർ ഋതുനന്ദ രണ്ടാം സ്ഥാനത്തിനും അബുദാബി ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിലെ മൂന്നാം തരം വിദ്യാർത്ഥിനി ലിയ ഷാജി മൂന്നാം സ്ഥാനത്തിനും അർഹരായി. സീനിയർ വിഭാഗത്തിൽ മാതാരത്തിനു പരിഗണിക്കത്തക്കതായ സൃഷ്ടികൾ ലഭ്യമായില്ല.
കമല സുരയ്യയെ അനുസ്മരിച്ചുകൊണ്ട് ശക്തി തിയറ്റേഴ്സ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച നീർമാതളപ്പൂക്കൾ എന്ന പരിപാടിയുടെ ഭാഗമായാണ് ഓണ്‍ലൈൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി ഇന്ദു മേനോൻ ഓണ്‍ ലൈൻ വഴി നീർമാതളപ്പൂക്കൾ ഉദ്ഘാടനം ചെയ്തു. പ്രീതി നാരായണൻ കമലസുരയ്യ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് ഗോവിന്ദൻ നന്പൂതിരി അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ശക്തി ബാലസംഘം പ്രസിഡന്റ് യാസിദ് അബ്ദുൽ ഗഫൂർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്നു നടന്ന സാംസ്കാരിക പരിപാടിയിൽ കമല സുരയ്യയുടെ കഥകൾ അനന്ത ലക്ഷ്മി ഷരീഫും, നാഷ പത്തനാപുരവും, കവിതകൾ മലയാളം മിഷൻ വിദ്യാർത്ഥികളായ വൈഗ ശ്രീനാഥും, അരുന്ധതി ശിവകുമാറും അവതരിപ്പിച്ചു. അനിതാ റഫീഖ് നേതൃത്വം നൽകി. സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം അബുദാബി ശക്തി തായാട്ട് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, സാഹിത്യ വിഭാഗം അസി. സെക്രട്ടറി ബിജു തുണ്ടിൽ എന്നിവർ സംസാരിച്ചു .
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള