കുവൈറ്റ് സിറ്റി : ഷൂട്ടിങ്ങിലൂടെ ആദ്യ മെഡൽ സ്വന്തമാക്കി കുവൈറ്റ്. പുരുഷന്മാരുടെ സ്കീറ്റ് ഷൂട്ടിംഗ് മത്സരത്തിലാണ് കുവൈറ്റ് ഷൂട്ടർ അബ്ദുല്ല തുർഗി അൽ റാഷിദി 46 സ്കോറുമായി വെങ്കല മെഡൽ നേടിയത്.
അമേരിക്കയുടെ വിൻസെന്റ് ഹാൻകോക്ക് സ്വർണവും ഡെൻമാർക്കിന്റെ ജെസ്പർ ഹാൻസെൻ വെള്ളിയും നേടി. നേരത്തെ ആദ്യ ദിവസം തുഴച്ചിൽ മത്സരത്തിനിറങ്ങിയ കുവൈറ്റിന്റെ അബ്ദുറഹ്മാൻ അൽ ഫാദിലിന് മെഡൽ നേടാൻ കഴിഞ്ഞില്ല. ഷൂട്ടിംഗിൽ മത്സരിക്കുന്ന അബ്ദുറഹ്മാൻ അൽ ഫൈഹാനും മൻസൂർ അൽ റഷീദിയും തലാൽ തുർഗി അൽ റഷീദിയും തികഞ്ഞ മെഡൽ പ്രതീക്ഷയിലാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ