ദുബായ്: റാഫിൾ ഡ്രോകളിൽ പങ്കെടുക്കുന്നതിനും ഫലം അറിയുന്നതിനും പൊതുജനങ്ങൾക്ക് ഇനി ഒരു സ്മാർട്ട് ഫോണ് മതിയാകും.
ദുബായിലെ വ്യാപാരികൾക്കും, ഉപഭോക്താക്കൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള സമഗ്രവും ,സംയോജിതവുമായ സേവനങ്ങൾ ചേർത്ത് ദുബായ് റാഫിൾസ് എന്ന പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ദുബായ് സാന്പത്തിക മന്ത്രാലയം.
ദുബായിൽ നറുക്കെടുപ്പുകൾ നടത്തുന്നതിനും സ്ക്രാച് ആൻഡ് വിൻ ഉൾപ്പെടെയുള്ള മത്സരങ്ങൾ നടത്തുന്നതിനുമായാണ് ദുബായ് സാന്പത്തിക മന്ത്രാലയം ദുബായ് റാഫിൾസ് എന്ന പുതിയ ഡിജിറ്റൽ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ദുബായ് നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ നടക്കുന്ന ഭാഗ്യ മത്സരങ്ങൾ, സമ്മാനങ്ങൾ, നറുക്കെടുപ്പുകൾ, സ്ക്രാച്ച് ആൻഡ് വിൻ മത്സരങ്ങൾ എന്നിവയുടെ വിവരങ്ങളും പുതിയ ആപ്പിലൂടെ ലഭ്യമാകും.
മത്സരങ്ങളിൽ വിജയികളാകുന്നവർക്കു ആപ്പിലൂടെ വിവരം ലഭിക്കും. ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്ന വ്യാപാരികൾ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയുള്ളതിനാൽ ഇനി മുതൽ നറുക്കെടുപ്പ് നടക്കുന്ന സമയങ്ങളിൽ ദുബായ് സാന്പത്തിക വിഭാഗത്തിന്റെ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകേണ്ട ആവശ്യവും ഇല്ലാതായിരിക്കുകയാണ്. മഹ്സൂസ് , ദുബായ് ഡ്യൂട്ടി ഫ്രീ റാഫിൾ എന്നിവയും ആപ്പിൽ ലഭ്യമാണ്. വ്യാപാരികൾ നടത്തുന്ന ഭാഗ്യ മത്സരങ്ങളിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ളേ , ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും ആപ്പ് ഡൌണ് ലോഡ് ചെയ്യാവുന്നതാണ്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള