ഷുഗർലാന്റ്: ഹൂസ്റ്റണ്‍ ഷുഗർലാന്റിൽ നിന്നുള്ള സിമോണ്‍ മാനുവേലിനു ടോക്കിയോ ഒളിന്പിക്സ് 4 * 100 റിലേയിൽ വെങ്കല മെഡൽ. ഓസ്ട്രേലിയ ഗോൾഡ് മെഡൽ നേടിയപ്പോൾ, നേരിയ വ്യത്യാസത്തിനാണ് മാനുവേലിന് വെള്ളി മെഡൽ നഷ്ടപ്പെട്ടത്. കാനഡ വെള്ളി മെഡൽ കരസ്ഥമാക്കി.
ചെറുപ്പത്തിൽ തന്നെ നീന്തൽ മത്സരങ്ങളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ ഇവർ 2016 ഒളിന്പിക്സിൽ രണ്ടു ഗോൾഡ് മെഡലും, രണ്ടു സിൽവർ മെഡലും നേടിയിരുന്നു. 100 മീറ്റർ ഫ്രീ സ്റ്റൈയ്ലിൽ കനേഡിയൻ താരവുമായി തുല്യത പാലിച്ചുവെങ്കിലും, അമേരിക്കയിലെ വ്യക്തിപര ഗോൾഡ് മെഡൽ നേടിയ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വനിതയെന്ന ബഹുമതി ഇവർക്ക് ലഭിച്ചിരുന്നു.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, സ്റ്റീഫൻ എഫ്. ഓസ്റ്റിൻ സ്കൂൾ എന്നിവിടങ്ങളിലാണ് സിമോണ്‍ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഒളിന്പിക്സ് മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കൊയ്ത സിമോണ്‍ മാനുവേൽ ഹൂസ്റ്റണിന് അഭിമാനമാണ്.
ടോക്കിയോയിൽ നടക്കുന്ന നീന്തൽ മത്സരങ്ങളിൽ 50 മീറ്ററിൽ നേട്ടം കൈവരിക്കാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ