കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി മരിച്ചു. കണ്ണൂർ ചെണ്ടയാട് സ്വദേശിനി പുതിയ വീട്ടിൽ ധനേഷിന്റെ ഭാര്യ ഷൈന(42) ആണ് മരണപ്പെട്ടത്. ഫർവാനിയ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ അംഗമായിരുന്നു. പിതാവ്: ബാലൻ. മാതാവ്: പുഷ്പജ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിച്ചു. ഷൈനയുടെ നിര്യാണത്തിൽ കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ