ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ ഈവർഷത്തെ ഓണാഘോഷം 2021 ഓഗസ്റ്റ് 28-നു വൈകുന്നേരം 5 മുതൽ ബെൽവുഡിലുള്ള സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചു വിവിധ പരിപാടികളോടെ നടത്തപ്പെടും.
സൗഹൃദത്തിന്േറയും സാഹോദര്യത്തിന്റേയും നല്ല നാളുകളെ വരവേൽക്കുക എന്നതാണ് ഓണാഘോഷംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് ഷൈൻ പേരേര, സെക്രട്ടറി ഷിനോയ് കാനിൽ, ട്രഷറർ സച്ചിൻ സാജൻ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ ജീൻ പുത്തൻപുരയ്ക്കൽ, കോ- ചെയർമാൻ സോണി ചെറിയശേരിൽ എന്നിവർ അറിയിച്ചു.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി ന്ധനാടൻ സോൾ’ ബാന്റിന്റെ ശ്രുതിമധുരമായ ഗാനമേളയും, വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
കോവിഡ് മഹാമാരി മൂലമുണ്ടായ ഇടവേളയ്ക്കുശേഷം നടത്തുന്ന ഓണാഘോഷ പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം