കോവിഡ് മാനദണ്ഡങ്ങൾ നീക്കം ചെയ്തതിനാൽ താര്യമുള്ളവർക്കെല്ലാം സുമിത്തിന് യാത്രാമൊഴിയേകാൻ എത്തിച്ചേരാവുന്നതാണ്. തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്നവർ രാവിലെ 10.15 മുൻപായി ദേവാലയത്തിൽ എത്തിച്ചേരണമെന്നും, മാസ്ക് ധരിക്കണമെന്നും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു. ദിവ്യബലിക്ക് ശേഷമുള്ള ഒരുമണിക്കൂർ ആയിരിക്കും മൃതദേഹം കാണുന്നതിനും അന്ത്യമ ഉപചാരം അർപ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുക.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് ശ്രാന്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ ഇടവക വികാരിയും മിഷൻ ഡയറക്ടറുമായ ഫാ. ജോസ് അഞ്ചാനിക്കൽ ഉൾപ്പെടെ ഒട്ടേറെ വൈദീകർ സഹകാർമ്മികരാകും.
രാവിലെ 10.15ന് ഫ്യൂണറൽ ഡയറക്ടേഴ്സ് സുമിത്തിന്റെ മൃതദേഹം അടങ്ങിയ പേടകവുമായി സെന്റ് ആന്റണീസ് ദേവാലയത്തിൽ എത്തിച്ചേരും.തുടർന്ന് മാർ.ജോസഫ് ശ്രാന്പിക്കലിന്റെ നേതൃത്വത്തിൽ വൈദീകർ ദേവാലയ കവാടത്തിൽ മൃതദേഹം പ്രാർത്ഥനകളോടെ ഏറ്റുവാങ്ങുന്നതോടെ പരേതൻറെ ആത്മശാന്തിക്കായുള്ള ദിവ്യബലിക്ക് തുടക്കമാകും. തിരുക്കർമങ്ങൾക്കും പൊതുദർശനത്തിനുശേഷം ഉച്ചക്ക് രണ്ടിന് പ്രിൻസസ് റോഡിലുള്ള സതേണ്‍ സെമിട്രിയിൽ മൃതദേഹം സംസ്കരിക്കും.
ഏറെ പ്രതീക്ഷകളോടെ യുകെയിൽ എത്തിച്ചേരുകയും തൻറെ ജീവിത സ്വപ്നങ്ങൾ ഓരോന്നായി സ്വന്തമാക്കി വരവേ ജൂലൈ മൂന്നാം തിയതിയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി സുമിത് മരണത്തിനു കീഴടങ്ങിയത്.നൈറ്റ് ഷിഫ്റ്റ് പൂർത്തിയായി വരവേ പുലർച്ചെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം വില്ലനായി എത്തുകയായിരുന്നു.
ഒപ്പം ജോലിയിൽ ഉണ്ടായിരുന്ന മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവരും, സ്ഥലത്തെത്തുകയും പാരാമെഡിക്കൽ സംഘവും ജീവൻ നിലനിർത്തുവാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഏവരെയും ദുഃഖത്തിൽ ആഴ്ത്തി സുമിത് മരണത്തിന് കീഴടങ്ങുകയായിരുന്നു.തുടർന്ന് മാക്കസ്ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഫ്യൂണറൽ ഡയറക്ടേഴ്സ് ഏറ്റെടുത്ത ശേഷമാണിപ്പോൾ സംസ്ക്കാരം നടക്കുന്നത്
കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ് സുമിത്. ഭാര്യ മഞ്ജു കോട്ടയം കുറുപ്പന്തറ സ്വദേശിനി. മക്കൾ റെയ്മണ്ട് പത്താം ക്ലാസിലും റിയ അഞ്ചാം ക്ലാസിലും പഠിക്കുന്നു.
തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർക്കായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് കളിലൂടെ ലൈവ് ആയി സംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുക്കാവുന്നതാണ്.
https://youtu.be/Eo-t9s5ayvo
FACE BOOK - LIVE - St.Thomas Mission Manchester
https://www.facebook.com/111027933960568/live
FACE BOOK - LIVE - CM Streaming TV
https://www.facebook.com/105984967862294/live/
YOUTUBE CHANEL LINK
https://www.youtube.com/c/CMLiveStreamTV
]ÅnbpsS hnemkw :
St.Antonys Church
Dunkery Road,
Manchester,
M22 0WR
kwkv--¡mc ip{iqjIÄ \S¡p¶ skan{SnbpsS hnemkw
Sothern Cemetery
212 Barlowmoor Road,
Manchester,
M21 7GL
റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍