+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാംബശിവൻ സ്മാരക പുരസ്ക്കാരം എഴുത്തുകാരന്് എം.കെ.സാനുവിന് സമ്മാനിച്ചു

കുവൈറ്റ്: സാമൂഹ്യ സാംസ്ക്കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കേരളത്തിൽ രൂപീകരിച്ച കുവൈത്ത് കല ട്രസ്റ്റിന്റെ 2020 ലെ സാംബശിവൻ സ്മാരക പുരസ്ക്കാരം പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവ
സാംബശിവൻ സ്മാരക പുരസ്ക്കാരം എഴുത്തുകാരന്് എം.കെ.സാനുവിന് സമ്മാനിച്ചു
കുവൈറ്റ്: സാമൂഹ്യ സാംസ്ക്കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കേരളത്തിൽ രൂപീകരിച്ച കുവൈത്ത് കല ട്രസ്റ്റിന്റെ 2020 ലെ സാംബശിവൻ സ്മാരക പുരസ്ക്കാരം പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫസർ എം.കെ.സാനുവിന് സമ്മാനിച്ചു. കുവൈറ്റ്‌ കല ട്രസ്റ്റ് ചെയർമാനും മന്ത്രിയുമായ എം.വി.ഗോവിന്ദൻ മാസ്റ്റർ പ്രഫ. സാനുവിന് അവാർഡ്‌ കൈമാറി.

1978 ൽ കുവൈറ്റിൽ കല എന്ന സംഘടനയുടെ രൂപീകരണത്തിന് തുടക്കമായത് സാംബശിവന്‍റെ കഥാപ്രസംഗ പരിപാടിയിലൂടെയായിരുന്നു. ഇതിന്‍റെ സ്മരണാർത്ഥമാണ് 2000 മുതൽ കല ട്രസ്റ്റ് ഈ അവാർഡ് നൽകി വരുന്നത്‌. ഒ.എൻ.വി.കുറുപ്പ്, പി.ഗോവിന്ദപ്പിള്ള, സാറാ ജോസഫ്, കെടാമംഗലം സദാനന്ദൻ, പാലോളി മുഹമ്മദ്കുട്ടി, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർക്ക് മുൻ കാലങ്ങളിൽ ഈ അവാർഡ് നൽകിയിട്ടുണ്ട്.

നവോത്ഥാന മൂല്യങ്ങളും പുരോഗമനാശയവും ഉയർത്തിപ്പിടിച്ച് എം.കെ.സാനു എഴുതിയ കൃതികളും നടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് കല ട്രസ്റ്റ് ഈ അവാർഡിനായി അദ്ധേഹത്തെ തിരഞ്ഞെടുത്തത്. 50000 രൂപയും ആദരപത്രവും അടങ്ങിയതാണ് അവാർഡ്. കൊച്ചിയിലെ എം.കെ.സാനുവിന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ സിപിഎം എറണാംകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹനൻ പനങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ കലയുടെ മുൻകാല പ്രവർത്തകരായ സുദർശനൻ കെ, മൈക്കിൾ ജോൺസൺ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ