കുവൈറ്റ്: ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷവും, ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60 മത് വാർഷികവും പ്രമാണിച്ചു കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റും ബ്ലഡ് ഡോണേഴ്സ് കുവൈറ്റുമായി ചേർന്നു ബദർ അൽ സാമാ മെഡിക്കൽ സെന്റിറിന്റെ സഹകരണത്തോട് കൂടി നടത്തുന്ന രണ്ടാമത് രക്തദാന ക്യാന്പ് ഓഗസ്റ്റ് 13 ന് വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് ഒന്നുവരെ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടത്തപ്പെടുന്നു.
ലോകം ഇന്നു വരെ കാണാത്ത മഹാമാരിയിൽ ജീവൻ നഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങളുടെ ഒരു ജീവൻ രക്ഷിക്കാൻ നാം കാരണമാകുമെങ്കിൽ അതിൽ പരം പുണ്യമില്ല. രക്തദാനം മഹാദാനം എന്ന ആശയം ഉൾക്കൊണ്ട് കൊണ്ട് സംഘടിപ്പിക്കപ്പെടുന്ന രക്തദാന ക്യാന്പിന്റെ പോസ്റ്റർ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കണ്‍വീനർ ജയൻ സദാശിവനു നൽകി പ്രകാശനം ചെയ്തു. എംബസി ഫസ്റ്റ് സെക്രട്ടറി കമാൽ സിംഗ് റാത്തോർ, സമാജം പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറർ തന്പി ലൂക്കോസ്, സെക്രട്ടറി പ്രമീൾ പ്രഭാകരൻ, ജോ: ട്രഷറർ സലിൽ വർമ്മ എന്നിവർ സന്നിഹിതരായിരുന്നു..
കൂടുതൽ വിവരങ്ങൾക്ക്: 66504992, 97840957, 66461684,65984975.
റിപ്പോർട്ട്: സലിം കോട്ടയിൽ