+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.പി.എ ബഹറിൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബലിപ്പെരുന്നാൾ ആഘോഷം സഹജീവി സ്നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ സിത്ര, ഹിദ്ദ് ഏരിയകൾ ചേർന്ന് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. നാലാമത് കെപിഎ സ്നേഹസ്പർശം രക്തദാന ക്യാ
കെ.പി.എ ബഹറിൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബലിപ്പെരുന്നാൾ ആഘോഷം സഹജീവി സ്നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ സിത്ര, ഹിദ്ദ് ഏരിയകൾ ചേർന്ന് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. നാലാമത് കെപിഎ സ്നേഹസ്പർശം രക്തദാന ക്യാമ്പിൽ 40 ഓളം പ്രവാസികൾ രക്തദാനം നടത്തി.

കെപിഎ സിത്ര ഏരിയ കോ-ഓർഡിനേറ്റർ ബിനു കുണ്ടറ, നിഹാസ് പള്ളിക്കൽ , ഹിദ്ദ് ഏരിയ കോ-ഓർഡിനേറ്റർ അനൂബ് തങ്കച്ചൻ എന്നിവർ ബിഡിഎഫ് ബ്ലഡ് ബാങ്ക് ഓഫീസർ അബ്ദുള്ള അമനിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിച്ചു.

കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്‍റ് വിനു ക്രിസ്റ്റി, സെൻട്രൽ കമ്മിറ്റി അംഗം നാരായണൻ എന്നിവർ ക്യാമ്പ് സന്ദർശിച്ച്
ആശംസകൾ നേർന്നു.

ഹിദ്ദ് ഏരിയ പ്രസിഡന്‍റ് സ്മിതീഷ്‌, സിത്ര ഏരിയ സെക്രെട്ടറി സിദ്ധീഖ് ഷാൻ , ജോയിന്‍റ് സെക്രെട്ടറി ഇർഷാദ്, ട്രഷറർ അരുൺ കുമാർ , വൈസ് പ്രസിഡന്റ് സാബിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെപിഎ വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങളായ പൂജ പ്രശാന്ത്, ഷാമില ഇസ്മായിൽ, സൽമാനിയ ഏരിയ പ്രസിഡന്‍റ് പ്രശാന്ത് പ്രബുദ്ധൻ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.