+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രധാന കൗണ്ടികളിലൊന്നായ ഹാരിസ് കൗണ്ടിയിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിലുണ്ടായിരുന്ന യെല്ലൊ അലർട്ടിൽ നിന്നാണ് ഏറ്റവും ഉയർന്ന ലവലിൽ രണ്ടാ
ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രധാന കൗണ്ടികളിലൊന്നായ ഹാരിസ് കൗണ്ടിയിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിലുണ്ടായിരുന്ന യെല്ലൊ അലർട്ടിൽ നിന്നാണ് ഏറ്റവും ഉയർന്ന ലവലിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നതെന്ന് കൗണ്ടി ജഡ്ജി ലിന ഹിഡൽഗ് ജൂലൈ 22 നു പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

നിയന്ത്രണാതീതമായി കോവിഡ് കേസുകൾ വർധിക്കുന്നുവെന്നാണു ലവൽ 2 ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിലൂടെ ജനങ്ങളെ അറിയിക്കുന്നതെന്നും ജഡ്ജി കൂട്ടിച്ചേർത്തു.

വാക്സിനേറ്റ് ചെയ്യാത്തവർ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറക്കണമെന്നും ഒത്തുചേരൽ ഒഴിവാക്കണമെന്നും പുറത്തിറങ്ങുമ്പോൾ പബ്ലിക് ഹെൽത്ത് ഗൈഡൻസ് പാലിക്കണമെന്നും ജഡ്ജി പറഞ്ഞു. വാക്സിനേഷൻ കുറഞ്ഞതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വ്യാപനത്തിനു കാരണമെന്നും ജഡ്ജി കുറ്റപ്പെടുത്തി. കഴിഞ്ഞ ചില ആഴ്ചകളായി ഡൽറ്റാ വേരിയന്‍റിന്‍റെ അതിശക്തമായ വ്യാപനം കൗണ്ടിയിൽ ഉണ്ടാകുന്നതായും ജഡ്ജി കൂട്ടിചേർത്തു.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ടു മൂന്ന് ആഴ്ചയായി ഇരട്ടിച്ചിരിക്കുന്നു. വാക്സിനേറ്റ് ചെയ്യാത്തവരുടെ സുരക്ഷിതത്വത്തിനുവേണ്ടി എല്ലാവരും മാസ്ക്ക് ധരിക്കണമെന്നും ജഡ്ജി അഭ്യർഥിച്ചു. 2.1 മില്യൺ ഹാരിസ് കൗണ്ടി ജനങ്ങളിൽ 44.1 ശതമാനം പൂർണമായും വാക്സിനേറ്റ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവർ എത്രയും വേഗം വാക്സിനേഷൻ സ്വീകരിക്കണമെന്നും ഹിഡൽഗ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ