ഡാളസ്: ഡാളസ് കൗണ്ടിയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. മാർച്ച് നാലിനുശേഷം ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് ജൂലൈ 21 നാണ്.
കൗണ്ടിയിൽ ഇനിയും രോഗികൾ വർധിക്കുവാൻ സാധ്യതയുണ്ടെന്ന് ഡാളസ് കൗണ്ടി ജഡ്ജ് ജൻങ്കിൻസ് മുന്നറിയിപ്പ് നൽകി. അടുത്ത ആഴ്ചകളിൽ രോഗികളുടെ എണ്ണത്തിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വൻ വർധനവുണ്ടാകുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് സൗത്ത് വെസ്റ്റേണ്‍ മെഡിക്കൽ സെന്റർ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
65 വയസിനു മുകളിലുള്ളവരാണ് കൂടുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്ന് ഡാലസ് കൗണ്ടി ഹെൽത്ത് അധികൃതരും പറഞ്ഞു.
ബുധനാഴ്ച മാത്രം ഡാളസ് കൗണ്ടിയിൽ 659 പോസിറ്റീവ് കേസുകളും അഞ്ചു പേരുടെ മരണവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡാളസ് കൗണ്ടിയിൽ മാത്രം വൈറസ് തട്ടിയെടുത്തത് 4171 പേരുടെ ജീവനാണ്. ഇരട്ടി ശേഷിയുള്ള ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനവും വർധിച്ചു വരുന്നതായും ഇതിനെ ഫലപ്രദമായി തടയുന്നതിന് വാക്സിനേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ