ന്യുസമ്മർഹിൽഡ്(ടെക്സസ്): ഈസ്റ്റ് ടെക്സസിൽ ബുധനാഴ്ച രാവിലെ വീടിനുള്ളിൽ നാലുപേർ വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ മൂന്നു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.
ജൂലൈ 20 ബുധനാഴ്ച രാവിലെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. അന്വേഷണത്തിൽ മൂന്നുപേർ മൊബൈൽ ഹോമിലും ഒരാൾ ഡ്രൈവ് വേയിലും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വെടിവച്ചു കൊലപെടുത്തിയശേഷം ഇരകളിൽ ഒരാളുടെ വാഹനം മോഷ്ടിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. ആയുധ ധാരികളാണെന്നും, ജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു നൽകി പോലീസ് പ്രതികൾക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചു.
ബുധനാഴ്ച രാത്രി തന്നെ കൊലപാതകത്തിൽ പങ്കുള്ളവരെന്ന് കരുതുന്ന മൂന്നുപേരെയും അനിഷ്ഠസംഭവങ്ങളില്ലാതെ തന്നെ അറസ്റ്റു ചെയ്തു.
വിഫലമായ മോഷണശ്രമത്തിനിടയിലാണ് രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടത്. ജോണ് ക്ലിന്റൻ(18), ആമാന്റാ ബെയ്ൽ(39), എമി ഹിക്കി(39), ജെഫ് ജറിയ(47) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികളായി ജസി പൊളോസ്ക്കി(20), ഡൈലൻ വെൽച്ച്(21), ബില്ലി ഫിലിപ്പ്സ്(39) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മയക്കുമരുന്നിന് അടിമകളാണെന്നും ഇവർക്കെതിരേ നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. മൂവരേയും ചെറോക്കി കൗണ്ടി ജയിലിലടച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ