കുവൈറ്റ് സിറ്റി : മാസങ്ങളായി കുവൈറ്റിലെ ആശുപത്രികളിൽ കഴിയുന്ന വിദേശികളെ നാടുകടത്തുവാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു. യാത്ര ചെയ്യാൻ ബദ്ധിമുട്ടില്ലാത്തവരെയായിരിക്കും ഇങ്ങനെ തിരിച്ചയക്കുക. ഇത് സംബന്ധമായ ചർച്ചകൾ ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഇത്തരത്തിൽ ആശുപത്രികളിൽ കഴിയുന്ന രോഗികളുടെ വിവരങ്ങൾ ശേഖരിക്കുവാൻ മന്ത്രാലയം ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി. കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തെ ആശുപത്രികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചികിത്സ തുടരുന്നത് കാരണം ദീർഘകാലമായി സ്വന്തം നാടുകളിലേക്ക് പോകാൻ കഴിയാതിരിക്കുന്നവരെയായിരിക്കും പരിഗണിക്കുകയെന്നാണ് സൂചനകൾ . രോഗികളെ അവരുടെ മാതൃ രാജ്യത്തേക്ക് തിരിച്ചയക്കാൻ വേണ്ടിയ പദ്ധതികൾ തയ്യാറാക്കുവാൻ ഉദ്യോഗസ്ഥരോട് മന്ത്രാലയം ആവശ്യപ്പെടിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളിലെ സമ്മർദ്ദം കുറക്കുവാൻ പുതിയ തീരുമാനം സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ