+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​ക്സ​സി​ൽ നാ​ലു​പേ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു; പ്ര​തി ഒ​ളി​വി​ൽ, മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

ന്യു​സ​മ്മ​ർ​ഫി​ൽ​ഡ് (ടെ​ക്സ​സ്): ഈ​സ്റ്റ് ടെ​ക്സ​സ് ഹോ​മി​ലെ നാ​ലു​പേ​ർ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​താ​യി ചെ​റോ​ക്കി കൗ​ണ്ടി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്. ജൂ​ലൈ 20 ചൊ​വ്വാ​ഴ്ച​യാ​ണ് മൊ​ബൈ​ൽ ഹോ​മ
ടെ​ക്സ​സി​ൽ നാ​ലു​പേ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു; പ്ര​തി ഒ​ളി​വി​ൽ, മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്
ന്യു​സ​മ്മ​ർ​ഫി​ൽ​ഡ് (ടെ​ക്സ​സ്): ഈ​സ്റ്റ് ടെ​ക്സ​സ് ഹോ​മി​ലെ നാ​ലു​പേ​ർ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​താ​യി ചെ​റോ​ക്കി കൗ​ണ്ടി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്. ജൂ​ലൈ 20 ചൊ​വ്വാ​ഴ്ച​യാ​ണ് മൊ​ബൈ​ൽ ഹോ​മി​ൽ നാ​ലു പേ​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മൊ​ബൈ​ൽ ഹോ​മി​ന്‍റെ പു​റ​കി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും രാ​വി​ലെ 911 കോ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലി​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ത്.

ര​ണ്ടു പു​രു​ഷ·ാ​രും ര​ണ്ടു സ്ത്രീ​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​ർ. 47, 18 വ​യ​സു​ള്ള ര​ണ്ടു പു​രു​ഷ·ാ​രും, മു​പ്പ​തി​നും നാ​ൽ​പ്പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ര​ണ്ടു സ്ത്രീ​ക​ളു​മാ​ണ് മ​രി​ച്ച​ത്. ഇ​വ​രി​ൽ ഒ​രു സ്ത്രീ​യും പ​തി​നെ​ട്ടു​കാ​ര​നും മാ​താ​വും മ​ക​നു​മാ​ണെ​ന്ന് ചെ​റോ​ക്കി കൗ​ണ്ടി ഷെ​റി​ഫ് ബ്രെ​ന്‍റ് ഡി​ക്സ​ണ്‍ പ​റ​ഞ്ഞു.

പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ളു​ടെ വാ​ഹ​ന​വു​മാ​യാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഏ​തു ദി​ശ​യി​ലേ​യ്ക്കാ​ണ് ഇ​യാ​ൾ പോ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, പോ​ലി​സ് ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്റ്റേ​റ്റ് ഹൈ​വേ 110 സൗ​ത്ത് ഈ​സ്റ്റ് ട​യ്ല​റി​ൽ റൂ​റ​ൽ ഏ​രി​യാ​യി​ലാ​ണ് സം​ഭ​വം. റ​ഡ ഡോ​ഡ്ജ് ച​ല​ഞ്ച​ർ ലൈ​സെ​ൻ​സ് പ്ലേ​റ്റ് എ​ൽ​ടി​വി 9935 എ​ന്ന വാ​ഹ​ന​മാ​ണ് പ്ര​തി ഓ​ടി​ക്കു​ന്ന​തെ​ന്നും, പ്ര​തി​യു​ടെ കൈ​വ​ശം ആ​യു​ധം ഉ​ണ്ടാ​യി​രി​ക്കാ​മെ​ന്നും പൊ​തു​ജ​നം വ​ള​രെ ക​രു​ത​ലോ​ടെ ഇ​രി​ക്ക​ണ​മെ​ന്നും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ, 911 വി​ളി​ച്ചോ അ​റി​യി​ക്ക​ണ​മെ​ന്നും ബ്രെ​ന്‍റ് ഡി​ക്സ​ണ്‍ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ