കടുത്തുരുത്തി: ജര്‍മിനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിനി നിതിക ബെന്നി(22)യുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. കടുത്തുരുത്തി ആപ്പാഞ്ചിറ മുടക്കാമ്പുറം ബെന്നി- ട്രീസ ദമ്പതികളുടെ മകളാണ് നികിത.
ഈ മാസം ഒന്നിനാണ് മരിച്ചത്. ജര്‍മിനിയിലെ കീല് ക്രിസ്ത്യന്‍ ആല്ബ്രക്റ്റ്സ് സര്‍വകലാശാലയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ലൈഫ് സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. ഒരു വർഷം മുമ്പാണ് നിതിക ഉപരിപഠനത്തിനായി ജര്‍മ്മനിയിലേക്ക് തിരിച്ചത്.
ഫ്രാങ്ക്ഫോര്ട്ടിൽനിന്ന് വിമാനമാർഗം മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ നെടുമ്പാശേരിയില്‍ എത്തിക്കും. ശനിയാഴ്ച സംസ്കാരം നടക്കും.
ജര്‍മിനിയില്‍ മരിച്ച നിതികയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും
12:16 AM Jul 21, 2021 | Deepika.com