കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1107 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 386,869 ആയി.
വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന പതിനേഴ് പേർകൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2238 ആയി ഉയർന്നു. 8.99 ശതമാനമാണ് ഇന്നത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.23 ശതമാനമാണ്. 1485 പേരാണ് ഇന്നലെ കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്ത് ആകെ 368,420 കോവിഡ് മുക്തരായി. 16,211 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 322 പേരും കോവിഡ് വാർഡിൽ 1144 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ