കുവൈറ്റ്: കൊല്ലം ജില്ലയിൽ നിന്നും കുവൈറ്റിൽ താമസമാക്കിയവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ നവീകരിച്ച വെബ്സൈറ്റ് കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.
കൊല്ലത്തിന്റെ പൗരാണിക പാരന്പര്യത്തെയും കൊല്ലവർഷം കേരളത്തിന് സംഭാവന നൽകിയതിൽ കൊല്ലത്തിന്റെ പങ്കിനെയും, പാരന്പര വാണിജ്യത്തിന് കൊല്ലം തുറമുഖത്തിനുണ്ടായിരുന്ന പങ്കും അദ്ദേഹം തദാവസരത്തിൽ അനുസ്മരിച്ചു. അംബസിഡറുടെ ചേംബറിൽ നടന്ന ചടങ്ങിൽ എംബസി ഫസ്റ്റ് സെക്രട്ടറി കമാൽ സിംഗ് റാത്തോർ, സമാജം പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറർ തന്പി ലൂക്കോസ്, സെക്രട്ടറിമാരായ ജയൻ സദാശിവൻ. പ്രമീൾ പ്രഭാകരൻ, ജോ.ട്രഷറർ സലീൽ വർമ്മ എന്നിവർ സന്നിഹിതാരായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ