ഹൂസ്റ്റണ്‍: സീറോ മലബാർ സഭയിലെ ഏറ്റവും വലിയ അൽമായ കൂട്ടായ്മയായ എസ്എംസിഎയുടെ, എസ്എംസിഎ കുവൈറ്റ് നോർത്ത് അമേരിക്കയിലെ വിശ്വാസ സമൂഹത്തിന്റെ കുടുംബകൂട്ടായ്മയുടെ ഉദ്ഘാടനം ആശീർവാദങ്ങളുടെയും ആശംസകളുടെയും പെരുമഴ പെയ്തിറങ്ങിയ ആഘോഷങ്ങളുടെ ഒരു അസുലഭ നിമിഷമായിരുന്നു.
ജൂണ്‍ 26ന് ശനിയാഴ്ച രാവിലെ 9ന് (ഹൂസ്റ്റണ്‍ സമയം / 10 - ടൊറോന്േറാ സമയം) സൂം പ്ലാറ്റ് ഫോമിലാണ് ഉദ്ഘാടന സമ്മേളനം നടത്തപ്പെട്ടത്.
പ്രസിഡന്റ് ചെറിയാൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി അംഗങ്ങളെ സ്വാഗതം ചെയ്തു. കർത്താവിന്റെ വഴികൾ നേരെയാക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് എസ്എംസിഎ ഏറ്റെടുത്തു തുടർന്നു പോരുന്ന ദൗത്യമെന്നു അദ്ദേഹം എടുത്തു പറഞ്ഞു.
സംഘടയുടെ സഹ രക്ഷാധികാരിയും ഷിക്കാഗോ രൂപത സഹായമെത്രാനുമായ മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. എസ്എംസിഎ എന്നത് അപ്പസ്തോല·ാരും പ്രവാചക·ാരുമാകുന്ന അടിത്തറമേൽ പണിതുറപ്പിക്കപ്പെട്ട വരാണ് നിങ്ങളെന്നും ആ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണെന്നും മാർ ആലപ്പാട്ട് ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
സംഘടനയുടെ രക്ഷാധികാരിയും ഷിക്കാഗോ രൂപതാധ്യക്ഷനുമായ മാർ ജേക്കബ് അങ്ങാടിയത് അനുഗ്രഹ പ്രഭാഷണം നടത്തി. എസ്എംസിഎ വളരെ ശ്രദ്ധേയമായ സംഭാവനകൾ സഭക്ക് നൽകി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംഘടനയുടെ രക്ഷാധികാരിയും മിസിസാഗ രൂപതാധ്യക്ഷനുമായ മാർ ജോസ് കല്ലുവേലിൽ മുഖ്യ പ്രഭാഷണം നടത്തി. എസ്എംസിഎ എന്ന മരം ഏതു പ്രതിസന്ധിയിലും ഏതു കാറ്റും മഴയും വന്നാലും തളരാതെ തകരാതെ ഒടിയാതെ ഉണർന്നു നിൽക്കുന്ന അനുഗ്രഹീതമായ ഒരു കൂട്ടായ്മയാണ് എന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. മക്കളെയും പേരക്കിടാങ്ങളെയും വിശ്വാസത്തിലും പാരന്പര്യത്തിലും വളർത്തി വരും തലമുറക്ക് വേണ്ടി പ്രയത്നിക്കണമെന്നു അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. എസ്എംസിഎ ആന്തം രചിച്ചു ഈണം നൽകിയ ഫാ. സിറിയക് കോട്ടയിൽ, എസ്എംസിഎ കുവൈറ്റ് പ്രസിഡന്റ് ബിജോയ് പാലാകുന്നേൽ, കുവൈറ്റ് റിട്ടേർണീസ് ഫോറം പ്രസിഡന്റ് ജേക്കബ് പൈനാടത്, എസ്എംസിഎ കുവൈറ്റ് മുൻ പ്രസിഡന്റ് തോമസ് കുരുവിള എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘാടനംഗങ്ങളും മക്കളും ചേർന്നു അവതരിപ്പിച്ച വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ സമ്മേളനത്തിന് മാറ്റ് കൂട്ടി. ജോനാ ജോർജും റീത്തു സെബാസ്ത്യനും പരിപാടികൾ ഏകോപിപ്പിച്ചു.
വൈസ് പ്രസിഡന്റ് തോമസ് വിതയത്തിൽ എല്ലാവർക്കും കൃതജ്ഞത നേർന്നു. മാർ തട്ടിൽ പിതാവിന്റെ സമാപന ആശീർവാദത്തോടെ സമ്മേളനം പര്യവസാനിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി