ന്യൂയോർക്ക്: ഫോമാ ഹെൽപിംഗ് ഹാന്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി സ്മാർട് ഫോണുകൾ കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിൽ വിതരണം ചെയ്തു.
ഏറ്റുമാനൂർ പഞ്ചായത്തിൽ ടൗണ്‍ യുപി സ്കൂളിൽ പത്ത് സ്മാർട്ട് ഫോണുകളും, മാഞ്ഞൂർ പഞ്ചായത്തിലെ കുറുപ്പന്തറ സെന്റ് തോമസ് സ്കൂളിൽ അഞ്ചു ഫോണുകളുമാണ് വിതരണം ചെയ്തത്.
കുറുപ്പന്തറ സെന്റ് തോമസ് സ്കൂളിൽ മഞ്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ഷെർലി ജേക്കബിനു ഫോണുകൾ നൽകി. കെസിവൈഎൽ പ്രസിഡന്റ് നിതിൻ ഷാജി പാറച്ചുടലയിലിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ വച്ചാണ് ഫോണുകൾ കൈമാറിയത്.
ഏറ്റുമാനൂർ ടൗണ്‍ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ഫോണുകൾ വിതരണം ചെയ്തത് ഏറ്റുമാനൂർ കൗണ്‍സിൽ ചെയർ പേഴ്സണ്‍ ലൗലി ജോർജ് ആണ്. സ്കൂൾ പ്രിൻസിപ്പൽ ബിജുമോൻ പി.കെ, സ്കൂൾ മാനേജർ ഫാ. ജോസ് കടവിൽചിരയിൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് സംഘടിപ്പിച്ചത് സ്കൂളിലെ അധ്യാപികയും മികച്ച കമ്മ്യൂണിറ്റി പ്രവർത്തകയുമായ കവിത ജോണി സ്രാന്പിച്ചിറയാണ്.
ജുബി &ജോണി ചക്കുങ്കൽ , ജെയിൻ & ജോമി മാത്യുസ് കണ്ണച്ചാൻപറന്പിൽ എന്നിവരാണ് രണ്ടു സ്കൂളുകളിലേക്കുമുള്ള ഫോണുകൾ ഫോമാ ഹെൽപിംഗ് ഹാന്റിനായി സംഭാവന ചെയ്തത്.
നിർധനരായ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി ഫോണുകൾ സംഭാവന ചെയ്തവർക്ക് ഫോമാ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ ,ഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ, ജെയിൻ മാത്യുസ് കണ്ണച്ചാൻപറന്പിൽ, ഡോ.ജഗതി നായർ, നിഷ എറിക്, മാത്യു ചാക്കോ, ജയാ അരവിന്ദ് എന്നിവർ നന്ദി അറിയിച്ചു.