+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ 1189 പേർക്ക് കൂടി കോവിഡ്; പത്ത് മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽ 1189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 385,762 ആയി. വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന പത്ത് പേര്‍കൂടി മരിച്ചതോടെ രാജ്യത്
കുവൈറ്റിൽ 1189 പേർക്ക് കൂടി കോവിഡ്; പത്ത് മരണം
കുവൈറ്റ് സിറ്റി : കുവൈത്തിൽ 1189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 385,762 ആയി. വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന പത്ത് പേര്‍കൂടി മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2221 ആയി. 8.09 ശതമാനമാണ് ഇന്നത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.12 ശതമാനമാണ് .1428 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 366,935 കോവിഡ് മുക്തരായി. 16,606 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 328 പേരും കോവിഡ് വാർഡിൽ 1123 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ