കുവൈറ്റ്: മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ ആകസ്മികമായ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ടുള്ള അനുസ്മരണ സമ്മേളനം ജൂലൈ 19 തിങ്കളാഴ്ച വൈകിട്ട് ആറിന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടക്കും.
കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകളായ സെന്റ് ഗ്രീഗോറിയോസ് മഹാഇടവക, സെന്റ് തോമസ് പഴയപള്ളി, സെന്റ് ബേസിൽ, സെന്റ് സ്റ്റീഫൻസ് എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ സാമൂഹ്യ-സാമുദായിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോവിഡ്-19 പ്രോട്ടോകോൾ പ്രകാരം നടക്കുന്ന സമ്മേളനം ഗ്രീഗോറിയൻ ടിവി, അബ്ബാ ന്യൂസ് എന്നീ ചാനലുകളിൽ തൽസമയം കാണുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ