+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് സാധാരണജീവിതത്തിലേക്ക് ; സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണ തോതില്‍ തുറക്കുന്നു

കുവൈറ്റ് സിറ്റി : കുവൈറ്റ് മുന്‍സിപ്പാലിറ്റി ഓഫീസുകളില്‍ നൂറുശതമാനം ജീവനക്കാരും ഓഗസ്റ്റ് 1 ഞായറാഴ്ച മുതൽ ഹാജരാകണമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൗഹി അറിയിച്ചു. നേരത്തെ കോവിഡ് നി
കുവൈറ്റ് സാധാരണജീവിതത്തിലേക്ക് ; സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണ തോതില്‍ തുറക്കുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റ് മുന്‍സിപ്പാലിറ്റി ഓഫീസുകളില്‍ നൂറുശതമാനം ജീവനക്കാരും ഓഗസ്റ്റ് 1 ഞായറാഴ്ച മുതൽ ഹാജരാകണമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൗഹി അറിയിച്ചു.

നേരത്തെ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഇത് സംബന്ധമായ സര്‍ക്കുലര്‍ മുന്‍സിപ്പാലിറ്റി ഓഫീസുകളിലെ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

ഗർഭിണികളായ ജീവനക്കാർ, വിട്ടുമാറാത്ത ഹൃദ്രോഗങ്ങൾ, വൃക്ക തകരാറുകൾ, കാൻസർ രോഗങ്ങൾ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഇളവുകള്‍ നല്‍കുന്നത് തുടരുമെന്നും ഇത് സംബന്ധമായ മെഡിക്കൽ സർട്ടിഫിക്കറ്റ് വകുപ്പ് മേധാവികള്‍ക്ക് നല്‍കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കൊറോണ പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് കൊണ്ടായിരിക്കണം ജോലി സ്ഥലങ്ങളില്‍ ഹാജരാകേണ്ടത്.

റിപ്പോർട്ട് : സലിം കോട്ടയിൽ