+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ മങ്കിപോക്സ് അണുബാധ കണ്ടെത്തി

ഡാളസ് : മങ്കിപോക്സ് അണുബാധ ഡാളസിൽ സ്ഥിരീകരിച്ചതായി ടെക്സസ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്‍റ് റിപ്പോർട്ട് ചെയ്തു. ജൂലൈ ഒമ്പതിന് ഡാളസ് ലവ് ഫീൽഡ് എയർപോർട്ടിൽ നൈജീരിയയിൽ നിന്നും വന്ന ഒരു ആളിലാണ് അണുബാധ
ഡാളസിൽ മങ്കിപോക്സ് അണുബാധ കണ്ടെത്തി
ഡാളസ് : മങ്കിപോക്സ് അണുബാധ ഡാളസിൽ സ്ഥിരീകരിച്ചതായി ടെക്സസ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്‍റ് റിപ്പോർട്ട് ചെയ്തു. ജൂലൈ ഒമ്പതിന് ഡാളസ് ലവ് ഫീൽഡ് എയർപോർട്ടിൽ നൈജീരിയയിൽ നിന്നും വന്ന ഒരു ആളിലാണ് അണുബാധ കണ്ടെത്തിയത്.

രോഗി ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നതായും വിമാനത്തിൽ യാത്ര ചെയ്ത മറ്റു ആളുകളുടെ ആരോഗ്യനില പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും നോർത്ത് ടെക്സസ് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.

എന്നാൽ നൈജീരിയയിൽ നിന്നും വന്ന ആളിൽ അല്ലാതെ അയാളുടെ ഭവനത്തിൽ ഉള്ള ആളുകൾക്കോ സുഹൃത്തുക്കൾക്കോ ഇതുവരെ അണുബാധ സ്ഥിരീകരിച്ചിട്ടില്ല എന്നുള്ളത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. തലവേദന ,പനി , പേശി വേദന , തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ . ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണെന്ന് സിഡി സിയും ഹെൽത്ത് ഡിപ്പാർട്ടമെന്‍റും അറിയിച്ചു .

റിപ്പോർട്ട്: ബാബു പി സൈമൺ