+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ വനിതാ വേദിയുടെ മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശീല ഉയരുന്നു

സപ്തവർണ്ണങ്ങളുടെ നിറക്കൂട്ടുകൾ ചാർത്തി, ആത്മ വിശ്വാസത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയുംസൗന്ദര്യത്തിന്റെയും പകർന്നാട്ടവുമായി മലയാളി വനിതകൾ അണിനിരക്കുന്ന മയൂഖം മേഖല മത്സരങ്ങൾക്ക് ജൂലൈ 17 നു (ശനി) തുടക്
ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശീല ഉയരുന്നു
സപ്തവർണ്ണങ്ങളുടെ നിറക്കൂട്ടുകൾ ചാർത്തി, ആത്മ വിശ്വാസത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയുംസൗന്ദര്യത്തിന്റെയും പകർന്നാട്ടവുമായി മലയാളി വനിതകൾ അണിനിരക്കുന്ന മയൂഖം മേഖല മത്സരങ്ങൾക്ക് ജൂലൈ 17 നു (ശനി) തുടക്കം കുറിക്കും.

ഫ്ളവേഴ്സ് ടിവി യുഎസ്എയുമായി കൈകോർത്ത് ഫോമാ വനിതാ വേദി തുടക്കം കുറിച്ച മയൂഖം മേഖല മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിൽ തത്സമയം പ്രക്ഷേപണം ചെയ്യും. ന്യൂയോർക്ക് മെട്രോ, മിഡ് അറ്റലാന്റിക് മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ആദ്യഘട്ടത്തിൽ മാറ്റുരക്കുക.

മുഴുവൻ സമയ ജോലിയിലും വീട്ടുജോലികളിലും ആയി ഒതുങ്ങി പോകുകയും തങ്ങളുടെ സർഗഭാവനകളെ പരിപോഷിപ്പിക്കാൻ അവസരങ്ങളില്ലാതെയോ ആത്മവിശ്വാസവുമില്ലാതെയോ, പ്രോത്സാഹനമില്ലാതെയോ അരികു വത്കരിക്കപ്പെട്ടുപോകുകയും ചെയ്‌ത സ്ത്രീകളെ പൊതുവേദികളിൽ എത്തിക്കുകയും പിന്തുണക്കുകയൂം ചെയ്യുക എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കുന്നതിന്‍റെ ആദ്യ പടിയാണ് മയൂഖം.

ശീമാട്ടി എന്ന പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനയുടമയും വനിതാവ്യാപാരിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണൻ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേരും. അമേരിക്കയിലെയും, കേരളത്തിലെയും മികവ് തെളിയിച്ച മലയാളികളായ പ്രഗത്ഭരായ രേഖ നായർ, ആതിര രാജീവ്, ലക്ഷ്മി സുജാത, ഷംഷാദ് സയ്യദ് താജ്, ഡോ:അപർണ്ണ പാണ്ഢ്യ, രാജൻ ചീരൻ,ഷൈന ചന്ദ്രൻ, ഹിമി ഹരിദാസ് എന്നിവരാണ് വിധികർത്താക്കളായി പങ്കെടുക്കുന്നത്.

രണ്ടു മേഖലകളിൽ നിന്നായി 16 മലയാളി വനിതകൾ മത്സരത്തിൽ പങ്കെടുക്കും. മൂന്ന് ഘട്ടങ്ങളായാണ് മത്സരം നടക്കുക. വസ്ത്ര ശ്രേണിയിലെ പ്രത്യേകത കൊണ്ട് വനിതകൾ ഏറെ ഇഷ്ടപ്പെടുന്ന സാരീ ധരിച്ചുള്ള ആദ്യ ഘട്ടം, വിവിധങ്ങളായ വസ്തുക്കൾ ഉപയോഗിച്ച് വ്യക്തി പ്രാഗൽഭ്യം തെളിയിക്കുന്ന പ്രോപ്പർട്ടി റൗണ്ട്, പങ്കെടുക്കുന്നവരുടെ ആത്മവിശ്വാസവും, വിവിധ വിഷയങ്ങളിലുള്ള നിലപാടുകളും, കഴിവും മാറ്റുരക്കുന്ന വ്യക്തിത്വ വിശകലനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന മത്സരത്തിനു നേതൃത്വം നൽകുന്നത് മേഖലാ കോഓർഡിനേറ്റർമാരായ ദീപ്തി നായർ, സിമി സൈമൺ, പ്രീതി വീട്ടിൽ ,മീനൂസ് അബ്രഹാം, ജൂലി ബിനോയ്, മരിലിൻ അബ്രഹാം എന്നിവരാണ്.

പ്രോഗ്രാം ഡയറക്ടറായ ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ സമിതി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, എന്നിവരാണ് മയൂഖം പരിപാടിയുടെ പിന്നണി പ്രവർത്തകർ. ഷാജി പരോൾ ആണ് മയൂഖത്തിന്റെ ആപ്ലിക്കേഷൻ വികസിപ്പിച്ചതും മറ്റു സാങ്കേതിക സഹായങ്ങൾ നൽകുന്നതും. പരസ്യവും ഗ്രാഫിക് സാങ്കേതിക വിദ്യകളും ചെയ്ത് സഹായിക്കുന്നത് ആരതി ശങ്കറും. മയൂഖത്തിന്റെ പശ്ചാത്തല സംഗതം ഒരുക്കിയത് ജ്യോത്സന കെ നാണുവാണ്.രേഷ്മ രഞ്ജനാണ് സാമൂഹ്യ മാധ്യമ വാർത്തകൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ഹെഡ്ജ് ബ്രോക്കറേജ്, ജോസഫ് ആൻഡ് സുജ, ജോയ് ആലുക്കാസ്, ജയലക്ഷ്മി സിൽക്സ് , മയൂര സിൽക്സ് എന്നിവരാണ് പരിപാടിയുടെ പ്രായോജകർ.

റിപ്പോർട്ട്: ടി. ഉണ്ണികൃഷ്ണൻ