+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദി ഓൺലൈൻ സംഗീത ദൃശ്യാനുഭവം "ഹബീബി ഹബീബി' ജൂലൈ 16 ന്

ജിദ്ദ: സൗദി പ്രവാസികൾ കാത്തിരുന്ന, ഇതുവരെ കാണാത്ത പുത്തൻ ഓൺലൈൻ സംഗീത ദൃശ്യാനുഭവം "ഹബീബി ഹബീബി' ജൂലൈ 16 നു (വെള്ളി) നടക്കും. . സൗഹൃദവും സംഗീതവും സമന്വയിക്കുന്ന ആഘോഷ വേദിയിൽ ഗൾഫ് മാധ്യമം സൗദി ഫേസ്ബുക്
സൗദി ഓൺലൈൻ സംഗീത ദൃശ്യാനുഭവം
ജിദ്ദ: സൗദി പ്രവാസികൾ കാത്തിരുന്ന, ഇതുവരെ കാണാത്ത പുത്തൻ ഓൺലൈൻ സംഗീത ദൃശ്യാനുഭവം "ഹബീബി ഹബീബി' ജൂലൈ 16 നു (വെള്ളി) നടക്കും. . സൗഹൃദവും സംഗീതവും സമന്വയിക്കുന്ന ആഘോഷ വേദിയിൽ ഗൾഫ് മാധ്യമം സൗദി ഫേസ്ബുക് പേജിലൂടെ (www.facebook.com/gulfmadhyamamsaudi) രാത്രി സൗദി സമയം 7 മുതൽ 10 വരെ ഇടവേളകളില്ലാതെ ലൈവായി സംപ്രേക്ഷണം ചെയ്യും.

സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുക്കൾക്കായി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്ന ഗാനങ്ങൾ പ്രശസ്ത ഗായകരായ സിത്താര, കണ്ണൂർ ശരീഫ്, ജാസിം ജമാൽ, അക്ബർ ഖാൻ, ദാന റാസിഖ് എന്നിവർ ആലപിക്കും. ഒപ്പം മലയാളികളുടെ മനം കവർന്ന 'എം 80 മൂസ' വിനോദ് കോവൂരും അവതാരകയായി മോഡൽ, സിനിമ രംഗത്ത് പ്രവർത്തിക്കുന്ന എൻ.പി നിസയുമുണ്ടാവും.

സൗദിയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള മുഴുവൻ മലയാളി സംഗീതാസ്വാദകർക്കും തികച്ചും പുതുമയോടെയാണ് ഓൺലൈൻ സംഗീത മേള ഒരുക്കുന്നത്. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ, കുടുംബങ്ങൾ, കുട്ടികൾ, വിവിധ കൂട്ടായ്മകൾ, സംഘടനകൾ എന്നിവരെല്ലാം "ഹബീബി ഹബീബി' പരിപാടിയെ നെഞ്ചേറ്റിക്കഴിഞ്ഞു.

റിപ്പോർട്ട്: പി.കെ. സിറാജ്