+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് ഇന്ത്യൻ അംബാസഡർ ഈദ് ആശംസകൾ നേർന്നു

കുവൈറ്റ് സിറ്റി: ത്യാഗത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി മറ്റൊരു ബലി പെരുന്നാൾ കൂടി കടന്നു വരുമ്പോൾ ലോകമെമ്പാടുമുള്ള മുസ് ലിം സഹോദരങ്ങൾക്ക് കുവൈറ്റ് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ആശംസകൾ നേർന്ന
കുവൈറ്റ് ഇന്ത്യൻ അംബാസഡർ ഈദ് ആശംസകൾ നേർന്നു
കുവൈറ്റ് സിറ്റി: ത്യാഗത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി മറ്റൊരു ബലി പെരുന്നാൾ കൂടി കടന്നു വരുമ്പോൾ ലോകമെമ്പാടുമുള്ള മുസ് ലിം സഹോദരങ്ങൾക്ക് കുവൈറ്റ് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ആശംസകൾ നേർന്നു.

കുവൈറ്റിലുള്ള ഇന്ത്യൻ സമൂഹത്തോടൊപ്പം കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് തുടങ്ങിയവർക്കും മറ്റ് കുവൈറ്റ് ഭരണാധികാരികൾക്കും മന്ത്രിമാർക്കും കുവൈറ്റിലെ സഹൃദയരായ പൗരന്മാർക്കും അംബാസഡർ പ്രത്യേക വീഡിയോ സന്ദേശത്തിൽ സ്നേഹോഷ്മളമായ ഈദുൽ അദാ ആശംസകൾ നേർന്നു.

കുവൈറ്റിന്‍റെ സർവോന്മുഖമായ പുരോഗതിയിൽ സ്തുത്യർഹമായ പങ്ക് വഹിക്കുന്ന ഇവിടുത്തെ ഇന്ത്യൻ സമൂഹത്തെ അംബാസഡർ സിബി ജോർജ് പ്രത്യേകം അഭിനന്ദിച്ചു.
സഹജീവിസ്നേഹത്തിന്‍റെ ഉദാത്ത സ്മരണയായ ബലി പെരുന്നാൾ സാഹോദര്യത്തിന്‍റേയും പരസ്പര വിശ്വാസത്തിന്‍റേയും സാമൂഹിക പ്രതിബദ്ധതയുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഏതു വിശ്വാസ സമൂഹത്തിൽപെട്ടവരായാലും മനുഷ്യത്വമെന്ന വികാരത്തിൽ നാമെല്ലാം ഒന്നാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോകത്തിലെ മുസ് ലിം ഭൂരിപക്ഷരാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ബലി പെരുന്നാൾ ഏറെ സൗഹാർദാന്തരീക്ഷത്തിലാണ് കൊണ്ടാടപ്പെടുന്നത്. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരും പട്ടിണി കിടക്കുന്നവരും അസുഖബാധിതരും ആയിട്ടുള്ള മുഴുവൻ സഹജീവികളെയും സഹായിക്കുവാനുള്ള അവസരമായി കൂടിയാണ് ഇന്ത്യയിൽ ഇത്തരം എല്ലാ ആഘോഷപരിപാടികളും ആചരിക്കപ്പെടുന്നത്.

ഒരു മഹാമാരിക്കാലം അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ ഉറ്റവരും ഉടയവരും സുഹൃത്തുക്കളും നാട്ടുകാരുമായി നമുക്കിടയിൽ നിന്നും ജീവൻ വെടിഞ്ഞവരെ നമുക്ക് സ്മരിക്കാം. കോവിഡിന്‍റെ പിടിയിലമർന്ന് ജോലി നഷ്ടപ്പെട്ടവരും ജീവനോപാധി അടഞ്ഞു പോയവരുമായ കോടിക്കണക്കിന് ആളുകളുണ്ട്. ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നവരെ സഹായിക്കാൻ നമുക്ക് ഈ ആഘോഷവേളകളിൽ കൈകോർക്കാം എന്നും സിബി ജോർജ് കുവൈറ്റിലുള്ള മുഴുവൻ ഇന്ത്യക്കാരോടുമായി പറഞ്ഞു.