കുവൈറ്റ് സിറ്റി: തൊഴിൽ, കുടുംബ, ഗാർഹിക വിസകളിലെ ആരോഗ്യ ഇൻഷുറൻസ് നടപടി ക്രമങ്ങളിൽ സമൂലമായ മാറ്റം വരുത്തിയതായി റെസിഡൻസി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസ് പറഞ്ഞു.
തൊഴിൽ വിസയിൽ കഴിയുന്ന പ്രവാസികൾക്ക് പുതിയ സർക്കുലർ പ്രകാരം രണ്ടുവർഷത്തെ ആരോഗ്യ ഇൻഷുറൻസ് അനുവദിക്കും. അതേസമയം കുവൈറ്റിന് പുറത്തുള്ളവർക്ക് ഒരുവർഷം അനുവദിക്കും. ഗാർഹിക വിസകളിലെ വിദേശികൾക്ക് മൂന്നുവർഷത്തെ ആരോഗ്യ ഇൻഷുറൻസും കുവൈറ്റിന് പുറത്തുള്ളവർക്ക് ഒരു വർഷവും കുടുംബ വിസയിൽ കഴിയുന്ന പ്രവാസികൾക്ക് രണ്ടു വർഷത്തെ ആരോഗ്യ ഇൻഷുറൻസും കുവൈറ്റിന് പുറത്തുള്ളവർക്ക് ഒരുവർഷം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ