ന്യൂഡൽഹി: ഗുരുഗ്രാം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ 2021 ജൂലായ് 17 ശനിയാഴ്ച മുതൽ ഓഗസ്റ്റ് 16 തിങ്കളാഴ്ച വരെയുള്ള 31 ദിവസങ്ങൾ രാമായണ മാസമായി ആചരിക്കുന്നു.
ദിവസവും രാവിലെ 5.30ന് നിർമ്മാല്യ ദർശനത്തോടെ നട തുറക്കും. തുടർന്ന് ക്ഷേത്ര മേൽശാന്തി രാജേഷ് കുമാർ അടികയുടെ കാർമ്മികത്വത്തിൽ വിശേഷാൽ ഗണപതി ഹോമവും വൈകിട്ട് ഏഴിന് ഭഗവതിസേവയും ഉണ്ടായിരിക്കും. അഷ്ടാഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ വൈകുന്നേരങ്ങളിൽ മഹാ ദീപാരാധന, ദീപക്കാഴ്ച്ച, അത്താഴ പൂജ എന്നീ പതിവു പൂജകളും ഉണ്ടാവും. തുടർന്ന് ഹരിവരാസനം പാടി പ്രസാദ വിതരണത്തോടെ ഓരോ ദിവസത്തെയും ചടങ്ങുകൾ സമാപിക്കും.
ദിവസവും രാവിലെ 7.30 മുതൽ 10 വരെയും വൈകുന്നേരങ്ങളിൽ 6.30 മുതൽ 7.30 വരെയും ഭക്തജനങ്ങൾക്ക് ക്ഷേത്ര സന്നിധിയിൽ രാമായണം പാരായണം ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വൈസ് പ്രസിഡന്റ് രാജേഷ് പിള്ള, സെക്രട്ടറി എം കെ നായർ എന്നിവരുമായി 0124-4004479,.9810616668.9313533666 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി