ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ജൂലൈ 17 ശനിയാഴ്ച മുതൽ ഓഗസ്റ്റ് 16 തിങ്കളാഴ്ച്ച വരെ രാമായണ മാസമായി ആചരിക്കുന്നു.
ദിവസവും രാവിലെ 5.30ന് നിർമ്മാല്യദർശനത്തോടെ നട തുറക്കും. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ആദ്യ ദിവസത്തെ ചടങ്ങുകൾ ആരംഭിക്കും. ഉഷഃപൂജ, ഉച്ചപൂജ വൈകുന്നേരങ്ങളിൽ മഹാ ദീപാരാധന, അത്താഴ പൂജ തുടങ്ങിയ പതിവു പൂജകളും ഉണ്ടാവും.
ദിവസവും രാവിലെ 8.30 മുതൽ 9.30 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്ര സന്നിധിയിൽ രാമായണം പാരായണം ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടെത്തുന്ന ഭക്തജനങ്ങൾക്കു മാത്രമേ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുകയുള്ളു.
പൂജകൾ ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും ക്ഷേത്ര മാനേജർ (9654425750 / 9868990552), ജനറൽ സെക്രട്ടറി (8800552070) എന്നിവരുടെ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി