ന്യൂഡൽഹി: ഡൽഹിയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി തുടക്കമിടാൻ ആഗ്രഹിക്കുന്ന സായാഹ്ന കോളേജിനു വേണ്ടി കേരള സർക്കാരിന്റെ പിന്തുണയും സഹായങ്ങളും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹി മലയാളി അസോസിയേഷൻ നിവേദനം നൽകി.
ഒൗദ്യോഗിക ആവശ്യങ്ങൾക്കായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രിയെ കേരളാ ഹൗസിലെത്തിയാണ് ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി എന്നിവർ സന്ദർശിച്ച് നിവേദനം കൈമാറിയത്.
കേരളത്തിനു പുറത്ത് ജോലി ചെയ്യുന്ന മലയാളികളെയും പ്രവാസികളായി അംഗീകരിക്കണമെന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്നും കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ അടച്ചിട്ടിരിക്കുന്ന കേരളാ ഹൗസിലെ സമൃദ്ധി എന്ന ഭക്ഷണശാല മലയാളികൾക്ക് ഗുണകരമായ രീതിയിൽ തുറന്ന് പ്രവർത്തനം ആരംഭിക്കുവാനുമുള്ള അനുമതി നൽകണമെന്നും നിവേദനത്തിൽ ഡിഎംഎ ആവശ്യപ്പെട്ടു.
വിശ്വാസികളുടെ മനസിൽ മുറിവേൽപ്പിച്ചുകൊണ്ട് അന്ധേരിയാ മോഡിലെ സീറോ മലബാർ സഭയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ ചർച്ച് നീക്കം ചെയ്ത നടപടി വളരെ ദൗർഭാഗ്യകരമായെന്നും നയപരവും നിയമപരവുമായ നടപടികളിലൂടെ വിശ്വാസികൾക്ക് ആശ്വാസമേകുന്ന കാര്യങ്ങൾ സർക്കാർ ചെയ്യണമെന്നും ഡി.എം.എ. പ്രതിനിധികൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.
മൂന്നരക്കോടി ജനങ്ങൾക്ക് സാന്ത്വനവും സഹായവുമേകി മലയാള നാടിനെ പുരോഗതിയിലേക്കു നയിക്കുന്ന സംരംഭങ്ങളുമായി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങളും സ്നേഹവും സമ്മാനിച്ചാണ് ഡൽഹി മലയാളി അസോസിയേഷൻ പ്രതിനിധികൾ മടങ്ങിയത്.
റിപ്പോർട്ട്: പി.എൻ. ഷാജി