ഷെഫീൽഡ്: സീറോ മലങ്കര കത്തോലിക്കാ സഭ യുകെ ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ അറുപത്തിയെട്ടാമത് ഓർമപ്പെരുനാൾ ഷെഫീൽഡ് സെന്റ് പീറ്റേഴ്സ് മിഷനിൽ ജൂലൈ 18 ഞായറാഴ്ച വൈകുന്നേരം മൂന്നിന് കൊണ്ടാടുന്നു. സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുണ്യ പിതാവ് ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമത്തിരുനാളിന് സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജണിന്റെ കോർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ വി.കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുന്നതാണ്. തുടർന്ന് 4.30ന് അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന ഓർമപ്പെരുന്നാളിലേക്കും വി.കുർബാനയിലേക്കും ഏവരേയും ക്ഷണിക്കുന്നതായി മിഷൻ ചാപ്ലൈൻ റവ. ഫാ. രഞ്ജിത്ത് മടത്തിറന്പിൽ അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം:-
St. Catherine Church,
23 Melrose Road,
S3 9DN.
റിപ്പോർട്ട്: അലക്സ് വർഗീസ്
ഷെഫീൽഡ് സെന്റ് പീറ്റേഴ്സ് മിഷനിൽ ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുനാൾ
11:37 PM Jul 13, 2021 | Deepika.com