ന്യൂഡൽഹി: സെന്റ് തോമസ് ചർച്ച് ജനക്പുരി ഇടവകയിലെ മതബോധന ക്ലാസുകളുടെ 2021-22 അധ്യയന വർഷത്തെ ഉദ്ഘാടനം ജൂലൈ നാലിന് രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ദേവാലയത്തിൽ വച്ചു നടത്തപ്പെട്ടു. ചടങ്ങിൽ ഇടവക വികാരി റവ. ഫാ. ജോയ്സണ്‍ പുതുശേരി പുതിയ അധ്യയന വർഷത്തെ സന്ദേശം നൽകുകയും തുടർന്ന് തിരിതെളിച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തു.
കോവിഡ് നിബന്ധനകൾമൂലം ഓണ്‍ലൈൻ ആയി നടത്തപ്പെട്ട ചടങ്ങിൽ, ഹെഡ് മാസ്റ്റർ വിപിൻ ജോസഫ് സ്വാഗതം ആശംസിക്കുകയും കൈക്കാരൻ സിൽസ് സിറിയക് ആശംസകൾ അറിയിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിൽ റിജോ ജോർജ്, വിപിൻ ജോസഫ്, സിൽസ് സിറിയക്, റവ. സി. വിനയ, റവ. സി. അൻസിറ്റ, ലിനി, ജെസ്റ്റിമോൾ ജോർജ് എന്നിവർ തിരിതെളിച്ചു. ചടങ്ങ് ജോബിൻ ചാക്കോയുടെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്