ലണ്ടൻ: ഈശോയുടെ തിരുരക്തത്തിന്റെ ശാശ്വത സംരക്ഷണം മാനവരാശിയെ നിത്യ രക്ഷയിലേക്ക് നയിക്കുന്ന സുവിശേഷം പ്രഘോഷിച്ചുകൊണ്ട് ജൂലൈ മാസ രണ്ടാം ശനിയാഴ്ച കണ്വൻഷൻ 10 ന് നടക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവൽക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിൾ കണ്വൻഷൻ, വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് , പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓണ്‍ലൈനിലാണ് ഇത്തവണയും നടക്കുക.
പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ഡയറക്ടർ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന, വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന ,കണ്‍വൻഷനിൽ വർത്തമാന കാലത്തിന്റെ ദൈവികോപകരണമായി വർത്തിച്ചുകൊണ്ട് നവസുവിശേഷവൽക്കരണത്തിനായുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത വചന ശുശ്രൂഷകയും ധ്യാന ഗുരുവുമായ സി. ആൻ മരിയ എസ്എച്ച് , യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകൻ ബ്രദർ ആൻഡ്രൂ ഫവ ( Cor et Lumen Christi ), സെഹിയോൻ യുകെയുടെ മുഴുവൻ സമയ ശുശ്രൂഷക രജനി മനോജ് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും.
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർഥനയിലൂടെയും പരിത്യാഗത്തിലൂടെയും ,മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കണ്വൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്വെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷിലും കണ്വൻഷൻ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന സൂം പ്രയർ ലൈൻ നന്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കണ്‍വൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ജോണ്സണ് +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
റിപ്പോർട്ട്: ബാബു ജോസഫ്
ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്വൻഷൻ 10ന്
11:18 PM Jul 05, 2021 | Deepika.com