ദുബായ്: നഗരത്തെ കുറ്റകൃത്യ വിമുക്തമാക്കുന്നതിനും, ഗതാഗതക്കുരുക്കു അഴിക്കുന്നതിനും നിങ്ങൾക്ക് പുതിയ ആശയങ്ങൾ ഉണ്ടെങ്കിൽ പങ്കുവയ്ക്കാം. ആശയം നൽകൂ, സമ്മാനം നേടൂ എന്ന് പറയുന്നത് ദുബായ് പോലീസ് തന്നെയാണ്. സാമൂഹ്യ വിഷയങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായവും ആശയവും തേടുകയാണ് പുതിയ പദ്ധതിയിലൂടെ.
ദുബായ് നഗരത്തെ കൂടുതൽ സുരക്ഷിതവും, ഗതാഗത രംഗത്ത് സുഗമവും ആക്കുന്നതിനുള്ള ആശയങ്ങളുണ്ടെങ്കിൽ 5 ലക്ഷം രൂപ സമ്മാനം നേടാൻ അവസരമൊരുക്കിയാണ് ദുബായ് പോലീസ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. ദുബായ് പോലീസ് ഇന്നവേഷൻ കൗണ്‍സിലാണ് സുരക്ഷാ കാര്യങ്ങളിലും പരിസ്ഥിതി വിഷയങ്ങളിലും പരിഹാരം നിർദേശിക്കുന്നവർക്കു സമ്മാനം വാഗ്ദാനം ചെയ്തിരിക്കുന്നത്. വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും എന്നിവർക്കെല്ലാം പങ്കെടുക്കാമെന്നും, സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കാൻ സഹായിക്കാമെന്നും ദുബായ് പോലീസ് അഡ്മിനിസ്ട്രേഷൻ അഫയേഴ്സ് ഡയറക്ടർ ബ്രിഗ. അഹമ്മദ് റഫിയ അറിയിച്ചു.
ഗതാഗതക്കുരുക്കു അഴിക്കുന്നതിനും, അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള ആശയങ്ങൾക്കാണ് കൂടുതൽ മുൻതൂക്കം. ലഹരി മരുന്ന് ഉപയോഗം, ഓണ്‍ലൈൻ തട്ടിപ്പുകൾ, ബ്ലാക്ക് മെയിലിംഗ് തുടങ്ങിയവ തടയുന്നതിനുള്ള നിർദേശങ്ങളും നൽകാമെന്ന് നോളജ് ആൻഡ് ഇന്നവേഷൻ ഡയറക്ടർ ലഫ്. കേണൽ. ഡോ. ഇബ്രാഹിം അൽ മർറി വ്യക്തമാക്കി. നിർദേശങ്ങളെല്ലാം ദുബായ് പോലീസ് കമ്മിറ്റി പരിശോധിക്കും. ഇപ്പോൾ ഇംഗ്ലിഷിലും അറബിക്കിലും നിർദേശങ്ങൾ നൽകാം. കൂടുതൽ ഭാഷകളിൽ ആശയം സമർപ്പിക്കാനുള്ള നടപടി പുരോഗമിച്ചു വരികയാണ്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള