ന്യൂഡൽഹി: സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിന്റെ ഭാഗമായി വേൾഡ് മലയാളി കൗണ്‍സിൽ ഡൽഹി പ്രൊവിൻസ് വിമെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹി ജിബി റോഡിലെ ലൈംഗിക തൊഴിലാളികൾ നിർമ്മിക്കുന്ന മാസ്കുകൾ വാങ്ങി ഡൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യമായി വിതരണം നടത്തി.
പ്രത്യാശയറ്റ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിൽ വെളിച്ചം പകരാനും അവരുടെ ശാക്തീകരണവും അതുപോലെ സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കാനും അതിനുള്ള പ്രോത്സാഹനവുമാണ് ഇങ്ങനെയൊരു സൗജന്യ മാസ്ക് വിതരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വേൾഡ് മലയാളി കൗണ്‍സിൽ ഡൽഹി പ്രൊവിൻസ് വിമൻസ് ഫോറം പ്രസിഡന്റ് ഡോ ഡെലോണി മാനുവേൽ പറഞ്ഞു.
സെക്രട്ടറി രാധികാ രഘുനാഥ്, വേൾഡ് മലയാളി കൗണ്‍സിൽ ഡൽഹി പ്രൊവിൻസ് പ്രസിഡന്റ് ഡൊമിനിക് ജോസഫ്, വൈസ് പ്രസിഡന്റ് എം മാനുവേൽ, വേൾഡ് മലയാളി കൗണ്‍സിൽ ഇന്ത്യാ റീജിയൻ വിമെൻസ് ഫോറം പ്രസിഡന്റ് ഗീതാ രമേഷ്, ഇന്ത്യാ റീജിയൻ യൂത്ത് ഫോറം സെക്രട്ടറി അഭിഷേക് രമേഷ്, തോമസ്കുട്ടി, രമേഷ് കോയിക്കൽ, ആനി ഡൊമിനിക് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി