ന്യൂഡൽഹി: കരോൾ ബാഗ് സെന്റ് ആഗസ്റ്റിൻ ഫൊറോന ദേവാലയത്തിലെ കാറ്റക്കിസം 2021-22 അധ്യായന വർഷം ഫാരിദാബാദ് രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍സിഞ്ഞോർ ജോസഫ് ഓടനാട്ടും ഫാരിദാബാദ് രൂപത അസിസ്റ്റന്റ് പ്രോക്യൂറേറ്റർ ഫാ. ജിതിൻ വടക്കേലും ചേർന്ന് ദീപം തെളിച്ചു ആരംഭിച്ചു. രാവിലെ എട്ടിന് വിശുദ്ധ കുർബാനയോടു കുടി ചടങ്ങുകൾ ആരംഭിച്ചു.
ഫാ. ജിതിൻ വടക്കേൽ സന്ദേശം നൽകി. കരോൾ ബാഗ് കാറ്റക്കിസം ഹെഡ് മിസ്ട്രെസ് ഡോളി ജോബ്, കൈക്കാരന്മാരായ സണ്ണിച്ചൻ, ജിനേഷ്, പിടിഎ പ്രസിഡന്റ് സുനില, സ്റ്റുഡന്റസ് റിപ്രെസെന്റാറ്റീവ് നിയാ മരിയ എന്നിവരും തിരിതെളിയിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച കുട്ടികളെ വികാരിയച്ചൻ സ്നേഹപൂർവം സ്വാഗതം ചെയ്തു. കുട്ടികൾ തിരികൾ തെളിയിച്ചു, അവരുടെ ടീച്ചർ സിസ്റ്റർ വിനീത ചൊല്ലി കൊടുത്ത കാറ്റക്കിസം പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. കുട്ടികൾക്കു വികാരി അച്ചൻ മധുര വിതരണം ചെയ്യുകയും ചെയ്തു. കാറ്റകിസം ടീച്ചേഴ്സും ഒന്നാം ക്ലാസിലെ കുട്ടികളുടെ മാതാപിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്