ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ മലയാളം മിഷന്റെ കീഴിലെ മലയാള ഭാഷാ പഠനത്തിനുള്ള പ്രവേശനോത്സവം സൂമിലൂടെ സംഘടിപ്പിച്ചു. ഏരിയ ചെയർമാൻ വർഗീസ് പി. മാമൻ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ് മുഖ്യാതിഥിയായിരുന്നു.
മലയാളം മിഷൻ ഡൽഹി സെക്രട്ടറി ശ്രീനിവാസ് എൻ.വി, ഡിഎംഎ. വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോ-ഓർഡിനേറ്ററുമായ രാഘുനാഥൻ നായർ കെ.ജി, ഡിഎംഎ വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ.വി, ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്റുമായ കെ.ജെ. ടോണി, ഡിഎംഎ കേന്ദ്രക്കമ്മിറ്റി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ അനിലാ ഷാജി, ഏരിയ ഒഫീഷ്യേറ്റിങ് സെക്രട്ടറി ഉല്ലാസ് ജോസഫ്, ഏരിയ വൈസ് ചെയർമാൻ ജി തുളസീധരൻ, കേന്ദ്രക്കമ്മിറ്റി അംഗവും മലയാളം മിഷൻ കോ-ഓർഡിനേറ്ററുമായ പ്രദീപ് ദാമോദരൻ, മലയാളം ടീച്ചർ വിജയശ്രീ വിനോദ്, ഏരിയ വനിതാ വിഭാഗം കണ്‍വീനർ ജെസി ഹരി, ഏരിയയുടെ പ്രതിമാസ പ്രോഗ്രാം കണ്‍വീനർ സുശീൽ കെ.സി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
റിപ്പോർട്ട്: പി.എൻ. ഷാജി