റോം: മാർത്തോമ്മാശ്ലീഹായുടെ ദുക്റാനത്തിരുനാളിനോട് അനുബന്ധിച്ച് യൂറോപ്പിലെ സീറോ മലബാർ നേതാക്കളുടെ സമ്മേളനം ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ നടത്തുന്നു. ജൂലൈ മൂന്നിന് ഉച്ചയ്ക്ക് ഒന്നിന് (അയർലൻഡ്-ജിഎംടി) ആരംഭിക്കുന്ന സമ്മേളനം സീറോ മലബാർസഭാ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഷംഷാബാദ് രൂപതാ മെത്രാൻ മാർ റാഫേൽതട്ടിൽ മുഖ്യപ്രഭാഷണം നടത്തും.
വിവിധ യൂറോപ്യൻ രാജ്യങ്ങളിലുള്ള സീറോ മലബാർ സഭയുടെ ഇടവകളിലെ മതാധ്യാപകർ, ഇടവക കമ്മിറ്റി അംഗങ്ങൾ, സംഘടനാ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് യൂറോപ്പിലെ അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് അറിയിച്ചു.
ഭാരതക്രൈസ്തവരുടെ പിതാവായ മാർത്തോമ്മാശ്ലീഹായുടെ വിശ്വാസചൈതന്യവും പ്രേഷിതതീക്ഷണതയും ഏറ്റുവാങ്ങാൻ ദുക്റാനത്തിരുനാളിൽ നടത്തുന്ന ഈ സമ്മേളനം ഉതകുമെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്പിലെ സീറോ മലബാർ സഭയുടെ അത്മായ നേതാക്കളുടെ സമ്മേളനം ജൂലൈ മൂന്നിന്
04:17 PM Jul 02, 2021 | Deepika.com