+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെസിസിഎന്‍സി റിക്രിയേഷന്‍ റൂം ഉദ്ഘാടനം ചെയ്തു

സാന്‍ഹോസെ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയ (കെസിസിഎന്‍സി) പുതിയതായി പണികഴിപ്പിച്ച റിക്രിയേഷന്‍ റൂമിന്‍റെ ഉദ്ഘാടനം കെസിസിഎന്‍സി സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.സജി പിണര്‍ക്കയില്‍
കെസിസിഎന്‍സി റിക്രിയേഷന്‍ റൂം ഉദ്ഘാടനം ചെയ്തു
സാന്‍ഹോസെ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയ (കെസിസിഎന്‍സി) പുതിയതായി പണികഴിപ്പിച്ച റിക്രിയേഷന്‍ റൂമിന്‍റെ ഉദ്ഘാടനം കെസിസിഎന്‍സി സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.സജി പിണര്‍ക്കയില്‍ നിർവഹിച്ചു.

സ്‌പോര്‍ട്ട്‌സ് ഉപകരണങ്ങള്‍ വയ്ക്കുന്നതിനും ഇന്‍ഡോര്‍ ഗെയിമുകള്‍ക്കും ഇവിടം ഉപയോഗിക്കാമെന്നും കുട്ടികള്‍ക്കുള്ള പാര്‍ക്കും ഉടന്‍ സജ്ജീകരിക്കുമെന്നും കമ്മ്യൂണിറ്റി അംഗങ്ങള്‍ കുടംബസമേതം വന്ന് ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്‍റ് വിവിന്‍ ഓണശേരില്‍ അഭിപ്രായപ്പെട്ടു.

കെസിസിഎന്‍സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷിബു പാലക്കാട്ട്, സ്റ്റീഫന്‍ വേലിക്കട്ടേല്‍, ഷീബ പുറയംപള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.